റായ്പൂർ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വർഷങ്ങളായി കോൺഗ്രസിന്റെ കഴിവില്ലായ്മയാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കോൺഗ്രസ് നേതാക്കൾ അവരുടെ ബംഗ്ലാവുകളിലും കാറുകളിലും മാത്രമാണ് പുരോഗതി നേടിയത്. ഛത്തീസ്ഗഡിൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ ജനങ്ങൾക്ക് മോശം റോഡുകളും പ്രവർത്തനം നിലച്ച സ്കൂളുകളും ആശുപത്രികളും അഴിമതിയും മാത്രമാണ് നൽകിയത്. കാങ്കറിലെ പാവപ്പെട്ട ജനങ്ങൾക്കും പിന്നാക്ക വിഭാഗത്തിലുള്ളവർക്കും ദളിതർക്കും സർക്കാർ എന്താണ് നൽകിയതെന്ന് അദ്ദേഹം ചോദിക്കുന്നു.
എന്നാൽ സർക്കാർ ഓഫീസുകളിൽ അഴിമതിയുടെ പുതിയ റെക്കോർഡുകൾ കോൺഗ്രസ് സ്ഥാപിച്ചു. സംസ്ഥാനത്ത് തൊഴിലില്ലായ്മയും കൊലപാതകങ്ങളും അക്രമങ്ങളും വർദ്ധിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Read Also: ജനങ്ങളിൽ നിന്നും ലഭിക്കുന്ന അളവറ്റ പിന്തുണയാണ് കേരളീയത്തിന്റെ വിജയം: വി ശിവൻകുട്ടി
Post Your Comments