വടക്കാഞ്ചേരി: ശബ്ദഘോഷ പെരുമഴയിൽ ഇന്ന് ഉത്രാളിക്കാവ് പൂരം. പൂരത്രയങ്ങളായ ഉത്രാളിപ്പൂരം, വടക്കാഞ്ചേരി പൂരം, കുമരനെല്ലൂരിന്റെ പൂരം ഇവയുടെ തുടക്കവും ഇന്നു തന്നെ.പതിനെട്ടരകാവ് വേല ഉത്സവങ്ങളില്‍ ഏറ്റവും പ്രധാനമാണ് ഇവിടുത്തെ പൂരം. പൂരം ദിവസം പതിവുള്ള പകല്‍ വെടിക്കെട്ട് ഇത്തവണ മൂന്നു വിഭാഗക്കാരും ഉപേക്ഷിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ 4.45-നാണ് വെടിക്കെട്ട്. ആദ്യം എങ്കക്കാടും തുടര്‍ന്ന് കുമരനെല്ലൂരും വടക്കാഞ്ചേരിയും കത്തിക്കും.കുംഭമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് ഉത്രാളിക്കാവില്‍ കൊടിയേറ്റം. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ സമാപനദിവസമാണ് പൂരവും അതിനോടനുബന്ധിച്ച മറ്റു ചടങ്ങുകളും.മറ്റു ജില്ലക്കാരെ അപേക്ഷിച്ച് ഉത്സവങ്ങളോടുള്ള കമ്പം തൃശ്ശൂർ കാരന്റെ രക്തത്തിൽ വേർതിരിക്കുവാൻ പറ്റാത്തവിധം അലിഞ്ഞിരിക്കുന്നു.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ ഗരിമയും മേളപ്രമാണിമാരുടെയും വെടിക്കെട്ടുകരുടേയും കലാവിരുതുകൾ വീണ്ടും കാണീകൾക്ക് ആവേശം പകരാൻ തുടങ്ങിയിരിക്കുന്നു. ഇന്ന് 11.30-ന് എങ്കക്കാട് ദേശത്തിന്റെ എഴുന്നള്ളിപ്പ് ഉത്രാളിക്കാവില്‍ തുടങ്ങും. വടക്കാഞ്ചേരി പൂരം ടൗണ്‍ ശിവക്ഷേത്രത്തില്‍ 12-ന് അണിനിരക്കും.ഗജഘോഷയാത്രയായി ഉത്രാളിക്കാവിലെത്തുന്ന കുമരനെല്ലൂരിന്റെ പൂരം 1.45-ന് കാവുകയറി പഞ്ചവാദ്യം തുടങ്ങും. അങ്ങനെ ദേശത്തിന്റെ നാനാ ഭാഗത്തിൽ നിന്നെത്തുന്നവർക്കു ഇതൊരു കാഴ്ച തന്നെയാവും. ഇവിടുത്തെ വെടിക്കെട്ടാണ് ഏറ്റവും പ്രധാനം.
Post Your Comments