Latest NewsNewsBusiness

കൃഷിയെ കുറിച്ചുള്ള വിവരങ്ങളെല്ലാം ഇനി വിരൽത്തുമ്പിൽ എത്തും! പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഉടൻ

ജിയോ കൃഷിയുടെ 'അഗ്രി ഐഒടി' എന്ന ഉപകരണം മുഖേന കൃഷി സ്ഥലത്തെ മണ്ണിൽ സ്ഥാപിക്കുന്ന സെൻസറിലൂടെ വിവരങ്ങൾ ശേഖരിക്കാനാകും

സാങ്കേതികവിദ്യയുടെ സാധ്യതകൾ ഓരോ മേഖലയിലും പരീക്ഷിച്ചു വരുന്ന ഈ കാലത്ത് പുതിയൊരു മുന്നേറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് റിലയൻസ് ജിയോ. കാർഷിക സംബന്ധമായ വിവരങ്ങൾ അറിയുന്നതിനായി പ്രത്യേക ആപ്ലിക്കേഷനാണ് ജിയോ രൂപം നൽകിയിരിക്കുന്നത്. കൃഷി സ്ഥലത്തേക്ക് ഇനി എപ്പോഴെത്തി നനയ്ക്കണം, ഏത് തരത്തിലുള്ള വളം ഇടണം എന്നിവയെല്ലാം മൊബൈൽ ആപ്ലിക്കേഷനിലൂടെ അറിയാൻ കഴിയുന്നതാണ്. ഈ സാങ്കേതികവിദ്യയെ കുറിച്ചുള്ള വിവരങ്ങൾ ഡൽഹിയിലെ പ്രഗതി മൈതാനിൽ നടന്ന മൊബൈൽ ഇന്ത്യ കോൺഗ്രസിന്റെ പ്രദർശന വേളയിൽ ജിയോ അവതരിപ്പിച്ചിട്ടുണ്ട്.

ഉപഗ്രഹാടിസ്ഥാനത്തിലുള്ള വിവരങ്ങൾ ഉൾപ്പെടെയുള്ളവ കർഷകരുടെ വിരൽത്തുമ്പിൽ എത്തുന്നതാണ്. ജിയോ കൃഷിയുടെ ‘അഗ്രി ഐഒടി’ എന്ന ഉപകരണം മുഖേന കൃഷി സ്ഥലത്തെ മണ്ണിൽ സ്ഥാപിക്കുന്ന സെൻസറിലൂടെ വിവരങ്ങൾ ശേഖരിക്കാനാകും. 7 സെൻസറുകളാണ് ഇവയിൽ ഉൾപ്പെടുത്തുക. വിവരങ്ങൾ ശേഖരിക്കുന്ന വേളയിൽ മണ്ണിന്റെ ഇപ്പോഴത്തെ ഈർപ്പനില, വളം ചെയ്യേണ്ടതിന്റെ ആവശ്യകത, മണ്ണിൽ കുറവുള്ളത് ഏത് ഘടകം, ഇതിന് പരിഹാരമായി ഏത് വളമാണ് ഉപയോഗിക്കേണ്ടത് തുടങ്ങിയ വിവരങ്ങളെല്ലാം കർഷകർക്ക് മൊബൈൽ ആപ്ലിക്കേഷൻ മുഖാന്തരം അറിയാനാകും.

Also Read: സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർത്ഥിയെ മർദ്ദിച്ചു: അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button