KeralaLatest NewsNews

കെഎസ്ആർടിസി ദീപാവലി സ്പെഷ്യൽ സർവീസുകൾ: ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ ദീപാവലിയോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി 2023 നവംബർ 7 മുതൽ നവംബർ 15 വരെ കേരളത്തിൽ നിന്നും ബംഗളുരു, മൈസൂർ എന്നിവിടങ്ങളിലേക്കും, അവധി കഴിഞ്ഞ് തിരിച്ചുമായി നിലവിലുള്ള സർവീസുകൾക്ക് പുറമെ 16 വീതം 32 അധിക സർവീസുകൾ നടത്തും. ഈ സർവീസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. www.online.keralartc.com, www.onlineksrtcswift.com എന്നീ വെബ്സൈറ്റുകൾ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

Read Also: തന്റെ അനുവാദമില്ലാതെ ഭാര്യ പുരികം ത്രെഡ് ചെയ്തു: വീഡിയോ കോൾ വഴി മുത്തലാഖ് ചൊല്ലി ഭർത്താവ്

സീറ്റുകൾ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ഡിമാന്റ് അനുസരിച്ച് അധിക ബസുകൾ ക്രമീകരിക്കുമ്പോൾ തിരക്കേറിയ റൂട്ടുകൾക്ക് പ്രാധാന്യം നൽകി ആവശ്യാനുസരണം അഡീഷണൽ സർവിസുകൾ അയക്കണമെന്നും കൂടാതെ നിലവിൽ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂൾഡ് സ്‌കാനിയ, വോൾവോ, സ്വിഫ്റ്റ് എസി നോൺ എ.സി ഡിലക്സ് ബസ്സുകൾ കൃത്യമായി സർവ്വീസ് നടത്തുവാനും സിഎം.ഡി നിർദ്ദേശം നൽകി.

കൂടുതൽ വിവരങ്ങൾക്ക്: ente ksrtc neo oprs. വെബ്‌സൈറ്റ്: www.online.keralartc.com, www.onlineksrtcswift.com. 24×7 control room: 94470 71021, 0471 2463799.

Read Also: ക്യൂബയിലെ ദൃശ്യങ്ങള്‍ പങ്കുവച്ച സുജിത്ത് ഭക്തനെതിരെ പരാതി: കമ്യൂണിസ്റ്റ് രാജ്യത്തെ അപമാനിച്ചെന്ന് ആരോപണം

shortlink

Related Articles

Post Your Comments

Related Articles


Back to top button