കൊച്ചി: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടോയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഹൈക്കോടതി. മേൽശാന്തി തെരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ കൈവശം ഉണ്ടെങ്കിൽ അറിയിക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകി.
മേൽശാന്തി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടപെട്ടുകൊണ്ടാണ് ഹൈക്കോടതിയുടെ ചോദ്യം. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.
Post Your Comments