Latest NewsIndiaNews

റെയർ എർത്ത് മെറ്റൽസ് ഖനനം: പുതിയ സാധ്യതകൾ തേടാനൊരുങ്ങി ഇന്ത്യ

ഡെൻമാർക്കിന്റെ ഭാഗമാണ് ഫെറോ ഐലൻഡ്

റെയർ എർത്ത് മെറ്റൽസ് ഖനനം ചെയ്യുന്നതിനായി പുതിയ സാധ്യതകൾ തേടി ഇന്ത്യ. റെയർ എർത്ത് മെറ്റൽസിനായി ഗ്രീൻ ഐലൻഡ്, ഫെറോ ഐലൻഡ് തുടങ്ങിയ ഇടങ്ങളിലേക്ക് ഖനനം വ്യാപിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. റെയർ എർത്ത് മെറ്റൽസിന്റെ ഖനനത്തിന് ഏറെ പ്രചാരമുള്ള സ്ഥലങ്ങളാണ് ഗ്രീൻ ഐലൻഡും ഫെറോ ഐലൻഡും ഉൾപ്പെടെയുള്ള നാടുകൾ. ഇതിന്റെ ഭാഗമായി നോർഡിക് ബാൾട്ടിക് ഉന്നതല യോഗത്തിൽ പങ്കെടുക്കാൻ ഈ മാസം അവസാനത്തോടെ ഫെറോ ഐലൻഡിലെ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കുന്നതാണ്. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചാണ് ഫെറോ ഐലൻഡ് പ്രധാനമന്ത്രി രാജ്യത്ത് എത്തുന്നത്.

ഡെൻമാർക്കിന്റെ ഭാഗമാണ് ഫെറോ ഐലൻഡ്. മ്യാൻമാറിലും റെയർ എർത്ത് മെറ്റൽസിന്റെ സാന്നിധ്യമുണ്ടെങ്കിലും, ഇവയുടെ ഭൂരിഭാഗവും ഖനനം ചെയ്യുന്നത് ചൈനയാണ്. കൂടാതെ, ലോകത്തിലെ 80 ശതമാനം റെയർ എർത്ത് മെറ്റൽസ് ഉൽപ്പാദിപ്പിക്കുന്ന രാജ്യമെന്ന പ്രത്യേകതയും ചൈനയ്ക്ക് ഉണ്ട്. സെറിയം, ലന്താനം, യട്രിയം, സ്കാൻഡിയം, നിയോഡെമിയം, ഡിസ്പ്രോസിയം എന്നിവ മംഗോളിയയുടെ ചില ഭാഗങ്ങളിൽ നിന്നാണ് ഖനനം ചെയ്യുന്നത്.

Also Read: എല്ലാ പ്രശ്നങ്ങളെയും വർഗീയവത്കരിച്ച് രക്ഷപ്പെടാനാണ് സിപിഎമ്മും സർക്കാരും ശ്രമിക്കുന്നത്: വിമർശനവുമായി കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments


Back to top button