KeralaLatest NewsNews

വിവിധ ജില്ലകളിൽ റെയ്ഡ് നടത്തി എക്‌സൈസ്: കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു

തിരുവനന്തപുരം: എക്‌സൈസ് വിവിധ ജില്ലകളിൽ നടത്തിയ റെയ്ഡിൽ വാറ്റ് ചാരായവും കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. രണ്ടു പ്രതികൾ അറസ്റ്റിലായി ഒരാൾ ഒളിവിലാണ്.

Read Also: ബീഫ് കൊണ്ടുള്ള വിഭവം കഴിച്ച് മൂന്ന് പേര്‍ മരിച്ചു, നടന്നത് കൂടത്തായി മോഡല്‍ കൊല: 49കാരി അറസ്റ്റില്‍

പത്തനംതിട്ടയിൽ അടൂർ എക്‌സൈസ് ഇൻസ്‌പെക്ടർ ബിജു എൻ ബേബിയും സംഘവും നടത്തിയ റെയ്ഡിൽ പള്ളിക്കൽ സ്വദേശി രാഘവന്റെ വീടിന്റെ ചായ്പ്പിൽ സൂക്ഷിച്ചിരുന്ന 40 ലിറ്റർ വാറ്റു ചാരായവും, വാറ്റുപകരണങ്ങളും, 150 ലിറ്റർ കോടയും കണ്ടെടുത്തു. രാഘവനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യാനായിട്ടില്ല.

ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ ബി ശശിധരൻ പിള്ള, വേണുകുട്ടൻ ജി, PO(gr) എൽ ജോസഫ്, സിഇഒമാരായ അഷറഫ് എച്ച്, ജിതിൻ എൻ, രാഹുൽ ആർ , WCEO ജ്യോതി ടി എസ്, ഡ്രൈവർ ബാബു ആർ എന്നിവർ. നെടുമങ്ങാട് എക്സൈസ് തൊളിക്കോട് സ്വദേശി രത്നാകരൻ എന്നു വിളിക്കുന്ന 66 വയസുള്ള ശങ്കരൻ എന്നയാളെ കോടയും, വാറ്റുപകരണങ്ങളും, ചാരായവുമായി അറസ്റ്റ് ചെയ്തു.

10 ലിറ്റർ ചാരായവും, ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 103 ലിറ്റർ കോടയും, ചാരായം വില്പനയിലൂടെ ലഭിച്ച 600/- രൂപയും പിടിച്ചെടുത്തു. നെടുമങ്ങാട് സർക്കിൾ ഓഫീസിലെ പ്രിവന്റ്‌റീവ് ഓഫീസറായ P. R രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസറായ S. ബിജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷജിം, ശ്രീകേഷ് , മഞ്ജുഷ, ഡ്രൈവർ മുനീർ എന്നിവർ പങ്കെടുത്തു.

ആലപ്പുഴ സ്‌ക്വാഡ് പി ഒ ഗോപകുമാറിന്റെ നേതൃത്വത്തിൽ കാർത്തികപള്ളി പള്ളിപ്പാട് നിന്ന് 10 ലിറ്റർ ചാരായം പിടികൂടി. ചാരായം വിൽപ്പനക്കായി കടത്തിക്കൊണ്ട് വന്ന പള്ളിപ്പാട് സ്വദേശി രാജീവിനെ അറസ്റ്റ് ചെയ്തു.

Read Also: ഹമാസിനെ പിന്തുണച്ച് മദ്ധ്യ ഏഷ്യയിലെ ഭീകരര്‍ക്ക് ഉത്തരകൊറിയ വന്‍തോതില്‍ ആയുധങ്ങള്‍ നല്‍കുന്നു: റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button