കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ രാത്രിയിലും രാവിലെയുമായി പൊലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. ആറങ്ങാടിയിലെ കെ.കെ. മുഹമ്മദ് റാസി(26), പുല്ലൂർ തുഷാരത്തിലെ വിഷ്ണു പ്രസാദ്(22) എന്നിവരാണ് അറസ്റ്റിലായത്. റാസിയെ 0.720 ഗ്രാം എം.ഡി.എം.എയുമായിട്ടാണ് റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്ന് പിടികൂടിയത്.
Read Also : അന്ന് എഴുന്നേറ്റ് നിന്നത് സംസ്കാരത്തിന്റെ ഭാഗം, ഇന്ന് അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയില്ല
ഞായറാഴ്ച രാത്രിയാണ് പ്രതി പിടിയിലായത്. തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് വിഷ്ണു പ്രസാദിനെ അറസ്റ്റ് ചെയ്തത്. 08.81 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് പിടികൂടി.
ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, ഇൻസ്പെക്ടർ കെ.പി. ഷൈൻ, സബ് ഇൻസ്പെക്ടർമാരായ കെ.പി. സതീഷ്, സി.വി. രാമചന്ദൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments