Latest NewsKeralaNews

കേരളീയം പരിപാടി ധൂർത്ത്: മനസാക്ഷിയില്ലാതെ കോടികൾ ചെലവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന കേരളീയം പരിപാടി ധൂർത്താണെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: കേന്ദ്ര സർക്കാരിന്റെ അവഗണക്കെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ: ചോദ്യവുമായി രമേശ് ചെന്നിത്തല

മനസാക്ഷി ഇല്ലാതെ സർക്കാർ കോടികൾ ചെലവിടുകയാണ്. സർക്കാർ ഏറ്റവും വലിയ കടക്കെണിയിലാണുള്ളത്. എല്ലാവിധ പെൻഷനുകളും മുടങ്ങി. സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിന് പോലും സർക്കാരിന്റെ കയ്യിൽ പണമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സപ്ലൈക്കോയിലെ ഇ-ടെൻഡറിൽ കഴിഞ്ഞ രണ്ട് മാസമായി ആരും പങ്കെടുക്കുന്നില്ല. ആറ് മാസത്തെ കുടിശികയാണ് നൽകാനുള്ളത്. മഹാമാരിക്കാലത്തെ കിറ്റിന്റെ പണം കൊടുക്കാനുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Read Also: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പ്രത്യേക കേന്ദ്രം തുടങ്ങാൻ സർക്കാരിന് ശുപാർശ നൽകും: ബാലാവകാശ കമ്മിഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button