Latest NewsNewsBusiness

ആശങ്കയുയർത്തി അമേരിക്കൻ കേന്ദ്ര ബാങ്ക്! ഇന്നും നഷ്ടത്തോടെ അവസാനിപ്പിച്ച് വ്യാപാരം

ബിഎസ്ഇയിൽ ഇന്ന് 2,011 ഓഹരികൾ നഷ്ടത്തിലും, 1,637 ഓഹരികൾ നേട്ടത്തിലും, 135 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം പൂർത്തിയാക്കി

ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള തലത്തിൽ ഇന്നും ആശങ്കകൾ നിഴലിച്ചതോടെയാണ് വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 283 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 63,591-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 90.45 പോയിന്റ് നഷ്ടത്തിൽ 18,989-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവ് പലിശ നയം ഉടൻ പ്രഖ്യാപിക്കുന്നതാണ്. ഇതിനെ തുടർന്നാണ് ആഗോള-ആഭ്യന്തര വിപണിയിലടക്കം ആശങ്ക നിഴലിച്ചത്.

ബിഎസ്ഇയിൽ ഇന്ന് 2,011 ഓഹരികൾ നഷ്ടത്തിലും, 1,637 ഓഹരികൾ നേട്ടത്തിലും, 135 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം പൂർത്തിയാക്കി. അംബുജ സിമന്റ്സ്, അദാനി എന്റർപ്രൈസസ്, അദാനി വിൽമർ, പ്രസ്റ്റീജ് എസ്റ്റേറ്റ്സ് തുടങ്ങിയവയാണ് ഇന്ന് കൂടുതൽ നഷ്ടം നേരിട്ടത്. അതേസമയം, സൺ ഫാർമ, ബജാജ് ഫിനാൻസ്, റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ, ഭാരതി എയർടെൽ, വോഡഫോൺ-ഐഡിയ തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലേറി.

Also Read: സമഭാവനയുടെ നവകേരളം സൃഷ്ടിക്കലാണ് ലക്ഷ്യം: ഉന്നതവിദ്യാഭ്യാസ മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button