Latest NewsKeralaNewsLife Style

ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ന്ന് നമ്മളെല്ലാവരും ഇൻഡക്ഷൻ കുക്കറുകൾ ഉപയോഗിക്കാറുണ്ട്. ഇൻഡക്ഷൻ കുക്കറുകൾ ഉപയോഗിക്കുമ്പോൾ വൈദ്യുതി അധികം ചെലവാകുമോയെന്ന ആശങ്ക നമ്മളിൽ പലർക്കുമുണ്ട്. ഇത് ഒഴിവാക്കാനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

Read Also: ഹോണർ 90 സ്മാർട്ട്ഫോണുകൾ ഇനി ഓഫ്‌ലൈനായും വാങ്ങാം! ആദ്യമെത്തിയത് ഈ സ്റ്റോറുകളിൽ

1500-2000 വാട്‌സ് ആണ് സാധാരണ ഇൻഡക്ഷൻ സ്റ്റൗവിന്റെ പവർ റേറ്റിംഗ്. അതായത് ഒരു മണിക്കൂർ ഉപയോഗിക്കുമ്പോൾ 1.5 മുതൽ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാൽ കൂടുതൽ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങൾക്ക് ഇൻഡക്ഷൻ കുക്കർ അനുയോജ്യമല്ല. കുക്കറിന്റെ പ്രതലത്തിൽ കാണിച്ചിരിക്കുന്ന വൃത്തത്തിേനക്കാൾ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക.

പാചകത്തിന് ആവശ്യമുള്ള അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിന് ശേഷം ഇൻഡക്ഷൻ കുക്കറിന്റെ പവർ കുറയ്ക്കാവുന്നതാണ്. പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇൻഡക്ഷൻ കുക്കർ ഓൺ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക.

Read Also: ജനമനസ്സുകളുടെ ഒരുമ ആവർത്തിച്ചുറപ്പിച്ചുകൊണ്ട് കേരളത്തെ പുതിയ കാലത്തിലൂടെ നമുക്ക് വഴി നടത്താം: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button