Latest NewsKeralaNews

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം: സീതാറാം യെച്ചൂരി

തിരുവനന്തപുരം: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് രീതി നടപ്പാക്കാനുള്ള നീക്കം ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന പാർലമെന്ററി ജനാധിപത്യത്തിനും ഫെഡറലിസത്തിനും നേരെയുള്ള ആക്രമണമാണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി അഭിപ്രായങ്ങൾ ജനുവരി 18നകം നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾമാത്രമാണ് പിന്നീടുള്ളത്. നടപ്പാക്കാൻ ഒട്ടേറെ ഭരണഘടനാ ഭേദഗതികൾ വേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക കേന്ദ്രം: ശുപാര്‍ശ നല്‍കുമെന്ന് വ്യക്തമാക്കി ബാലാവകാശ കമ്മീഷന്‍

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പുകളും നടത്താൻ നിയമസഭകളുടെ കാലാവധി നീട്ടുകയോ വെട്ടിച്ചുരുക്കുകയോ വേണ്ടിവരും. നിയമസഭയിൽ ഭൂരിപക്ഷം നഷ്ടമാകുന്ന സർക്കാരിന് നിയമപരമായി തുടരാനാകില്ല. സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശം നിഷേധിച്ച് കേന്ദ്രഭരണം അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.

Read Also: ഫോൺ ചോർത്തൽ: സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പിന്നിലുള്ളവരാണെന്ന് ആരോപിച്ചിട്ടില്ല, വിശദമാക്കി ആപ്പിള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button