Latest NewsNewsInternational

ഗാസയില്‍ കാറ്റര്‍പില്ലര്‍ ബുള്‍ഡോസര്‍ തന്ത്രമിറക്കി ഇസ്രയേല്‍, ഹമാസ് കേന്ദ്രങ്ങളിലേയ്ക്ക് ഇരച്ചുകയറി ബുള്‍ഡോസര്‍

ഗാസ : ഇസ്രായേലും പാലസ്തീന്‍ ഭീകര സംഘടനയായ ഹമാസും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഇനി മുതല്‍ ഇസ്രയേല്‍ പൂര്‍ണ്ണമായ കരയുദ്ധത്തിലേയ്ക്ക് നീങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Read Also: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക കേന്ദ്രം: ശുപാര്‍ശ നല്‍കുമെന്ന് വ്യക്തമാക്കി ബാലാവകാശ കമ്മീഷന്‍

ഇതിനായി തങ്ങളുടെ ഏറ്റവും ഫലപ്രദ ആയുധമായ ഡി9ആര്‍ ബുള്‍ഡോസറുകളാണ് ഇസ്രായേല്‍ ഉപയോഗിക്കുന്നത് . ഈ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും ഈ ബുള്‍ഡോസറുകളാണ് .

ഈ ബുള്‍ഡോസറിന്റെ സഹായത്തോടെ ഹമാസിന്റെ കുഴിബോംബുകള്‍ ഒഴിവാക്കി ഇസ്രായേല്‍ സൈന്യം മുന്നേറുകയാണ്. ഇസ്രായേല്‍ സൈന്യം ഇതുവരെ ഗാസയിലേക്ക് 5 കിലോമീറ്റര്‍ മുന്നേറി കഴിഞ്ഞു . ഈ D9R ബുള്‍ഡോസറിന്റെ ഭാരം തന്നെ 60 ടണ്‍ ആണ്, ഇതിന് 13 അടി ഉയരമുണ്ട്. വീതി 15 അടിയാണ്. ഈ ബുള്‍ഡോസറില്‍ ബുള്ളറ്റ് പ്രൂഫ് കോക്ക്പിറ്റ് ഘടിപ്പിച്ചതിനാല്‍ ഹമാസിന്റെ ബുള്ളറ്റുകള്‍ പോലും ഇതിനെ തൊടില്ല . D9R ബുള്‍ഡോസറിന്റെ മുന്‍വശത്ത് ഒരു വലിയ ബ്ലേഡുമുണ്ട്. രണ്ട് പേര്‍ ചേര്‍ന്നാണ് ഈ ബുള്‍ഡോസര്‍ പ്രവര്‍ത്തിപ്പിക്കുന്നത് .

ഇടുങ്ങിയ തെരുവുകളിലേക്കും തുരങ്ക ശൃംഖലകളിലേക്കും എളുപ്പത്തില്‍ തുളച്ചുകയറാന്‍ ഈ ടെഡിബിയര്‍ ബുള്‍ഡോസറിന് കഴിയും. സ്‌ഫോടകവസ്തുക്കള്‍ വഹിക്കാനും വഴിയിലെ തടസ്സങ്ങള്‍ നശിപ്പിക്കാനും ഇതിന് കഴിവുണ്ട്. വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും അതിജീവിക്കാനുള്ള അതിന്റെ കഴിവും അതിശക്തമാണ്.

ഇതിന് പുറമെ ടാങ്കുകളും പീരങ്കികളും മറ്റ് കവചിത വാഹനങ്ങളും ഗാസയിലെ കര ആക്രമണത്തിന് ഇസ്രായേല്‍ സൈന്യം ഉപയോഗിക്കുന്നു. 1967-ലാണ് ഇസ്രായേല്‍ സൈന്യം അമേരിക്കന്‍ നിര്‍മ്മിത ഈ ബുള്‍ഡോസര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ഈ ബുള്‍ഡോസര്‍ 2015-ല്‍ നവീകരിക്കുകയും ‘സ്ലോട്ട് ആര്‍മര്‍’ ചേര്‍ക്കുകയും ചെയ്തു. അതോടെ റോക്കറ്റ് ഗ്രനേഡിന്റെ ആക്രമണത്തെയും എളുപ്പത്തില്‍ നേരിടാനാകും. ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേല്‍ സൈന്യം ഈ ബുള്‍ഡോസറുകള്‍ ഗാസ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു.

100 ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇസ്രായേല്‍ സൈന്യത്തിന് ഗാസയില്‍ ആക്രമണം നടത്താന്‍ കഴിയുമെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button