Latest NewsNewsDevotional

ധർമ്മശാസ്താവ് കുടികൊള്ളുന്ന ആറാട്ടുപുഴ ക്ഷേത്രം! അറിയാം ഐതിഹ്യവും പ്രാധാന്യവും

പുരാതനവും പ്രശസ്തവുമായ ദേവമേള ഉത്സവം ഇവിടെയാണ് നടക്കുക

കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ആറാട്ടുപുഴയിലെ അതിപ്രശസ്തമായ ധര്‍മ്മശാസ്ത ക്ഷേത്രമാണ് ആറാട്ടുപുഴ ക്ഷേത്രം. ഏകദേശം 3,000-ലധികം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ക്ഷേത്രം കൂടിയാണിത് . പൂര്‍വ്വ കാലത്ത് ഇത് ദ്രാവിഡ ക്ഷേത്രമായിരുന്നെന്നും, പിന്നീട് കേരളത്തിലെ പ്രബലമായ ബൗദ്ധക്ഷേത്രമായി പരിണമിച്ചുവെന്ന ഐതിഹ്യവും നിലനിൽക്കുന്നുണ്ട്.

8-ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം ഹിന്ദുമതസ്ഥരുടെ കൈകളിലെത്തിച്ചേരുന്നത്. പുരാതനവും പ്രശസ്തവുമായ ദേവമേള ഉത്സവം ഇവിടെയാണ് നടക്കുക. 108 ആനപ്പുറത്താണ് ഇവിടെ പൂരം നടത്തുക. 108 ആനകള്‍ മുഴുവനും വെവേറെ ക്ഷേത്രങ്ങളില്‍ നിന്നാണ് വരുന്നത്. ഓരോ ആനകളും ഓരോ ദേവകളെ പ്രതിനീധീകരിക്കും. ആറാട്ടുപുഴ ശാസ്താവ് ആതിഥേയനായിരിക്കും. എല്ലാ ദേവീദേവന്മാരും ഈ ഉത്സവത്തിന് ഒത്തുകൂടാറുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.

Also Read: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

അയ്യപ്പനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഇടതുകാലും വലതുകാലും മടക്കി ചമ്രം പടിഞ്ഞിരുന്ന് ഇടതുകൾ വലത്തെ തുടയിൽ വിശ്രമിക്കുന്ന രീതിയിൽ ശാന്തമായി ഇരുന്ന് വലതുകാൽ മുട്ടിൽ ഊന്നിയ വലതു കൈയിൽ അമൃത കലശം ഏന്തിയ ഇവിടത്തെ ശാസ്താവിന്റെ വിഗ്രഹം അതിപ്രശസ്തമാണ്. തിരൂട്ട്, അട, നാളികേരമുടക്കൽ, കരിക്കഭിഷേകം എന്നിവയാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ആറാട്ടുപുഴ ക്ഷേത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button