Latest NewsKeralaNews

നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ വിദഗദ്ധനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങള്‍: അൽഫോൻസ് പുത്രനോട് ഹരീഷ് പേരടി

സിനിമ തന്നെയാണ് അല്‍ഫോണ്‍സ് നിങ്ങള്‍ക്കുള്ള മരുന്ന്

പ്രേമം, നേരം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ അൽഫോൻസ് പുത്രൻ സിനിമ നിർത്തുവെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഏത് രോഗാവസ്ഥയെയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കലയെന്നും സിനിമ തന്നെയാണ് നിങ്ങള്‍ക്കുള്ള മരുന്നെന്നും അതിനാൽ തിരിച്ചവരാണമെന്നും അഭ്യർത്ഥിക്കുകയാണ് നടൻ ഹരീഷ് പേരടി.

read also: ആശങ്കയുയർത്തി അമേരിക്കൻ കേന്ദ്ര ബാങ്ക്! ഇന്നും നഷ്ടത്തോടെ അവസാനിപ്പിച്ച് വ്യാപാരം

ഹരീഷ് പേരടിയുടെ പോസ്റ്റ്:

അല്‍ഫോണ്‍സ് താങ്കള്‍ പറഞ്ഞ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നു..എന്നാലും നിങ്ങളെപോലെയുള്ള ഒരു പ്രതിഭയുടെ സിനിമകള്‍ ഞങ്ങള്‍ക്ക് ഇനിയും കാണണം..അതിന് താങ്കള്‍ സിനിമ ചെയ്തേപറ്റു…ഏത് രോഗാവസ്ഥയേയും പ്രതിസന്ധികളേയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കല…നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ നിങ്ങളുടെ രോഗത്തിനെതിരെയുള്ള മരുന്ന് നിങ്ങള്‍ നിര്‍ത്തി എന്ന് ഞാൻ പറയും…സിനിമ തന്നെയാണ് അല്‍ഫോണ്‍സ് നിങ്ങള്‍ക്കുള്ള മരുന്ന് …നിങ്ങളുടെ സിനിമ തന്നെയാണ് ഞങ്ങളുടെയും മാനസിക പ്രതിസന്ധികളിലെ മരുന്ന് …നിങ്ങളുടെ പ്രേമമാണ് കലുഷിതമായ മാനസികാവസ്ഥകളില്‍ ഞങ്ങള്‍ മുന്ന് നേരം കഴിക്കാറുള്ളത്…നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ വിദഗദ്ധനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങള്‍…Plz തിരിച്ചുവരിക…ഞങ്ങളെ രക്ഷിക്കുക..നിങ്ങള്‍ സിനിമ ചെയ്ത് കാണാൻ ഞാൻ അത്രയും ആഗ്രഹിക്കുന്നു…കേരളം മുഴുവൻ കൂടെയുണ്ട്..സിനിമ ചെയ്തേ പറ്റു..

shortlink

Related Articles

Post Your Comments

Related Articles


Back to top button