രാജ്യത്തെ മൂല്യമേറിയ ലിസ്റ്റ് കമ്പനിയായ ഐടിസിയിലെ ഓഹരി പങ്കാളിത്തം വിറ്റൊഴിയാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി കേന്ദ്രസർക്കാർ. അടുത്ത ഏതാനും വർഷത്തേക്ക് ഓഹരി വിൽപ്പന നടപടികൾ ആരംഭിക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. വിവിധ കമ്പനികളിലെ ഓഹരി പങ്കാളിത്തവും, അനുബന്ധ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന വിഭാഗമായ സ്പൈസിഫൈഡ് അണ്ടർടേക്കിംഗ് ഓഫ് ദ യൂണിറ്റ് ഓഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ മുഖേന ഐടിസിയിൽ 7.8 ശതമാനം ഓഹരി പങ്കാളിത്തമാണ് കേന്ദ്രത്തിന് ഉള്ളത്. ഏകദേശം 41,500 കോടി രൂപയോളമാണ് ഇവയുടെ മൂല്യം.
ഓഹരി പങ്കാളിത്തം വഴി ഏകദേശം 1,000 കോടി രൂപ കേന്ദ്രത്തിന് ഐടിസിയിൽ നിന്ന് വാർഷിക ലാഭവിഹിതമായി ലഭിക്കുന്നുണ്ട്. ഓഹരികളുടെ മൂല്യം അനുദിനം മുന്നേറുന്ന സാഹചര്യത്തിലാണ് തൽക്കാലം ഐടിസിയിലെ ഓഹരി പങ്കാളിത്തം വിറ്റഴിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് കേന്ദ്രം എത്തിയത്. സിഗരറ്റ്, ഭക്ഷ്യോൽപന്നങ്ങൾ, പേഴ്സണൽ കെയർ ഉൽപ്പന്നങ്ങൾ, അഗർബത്തികൾ, ഹോട്ടലുകൾ തുടങ്ങി എഫ്എംസിജി ഉൽപ്പന്ന വിതരണ രംഗത്തെയും, ഹോസ്പിറ്റലിറ്റി രംഗത്തെയും മികച്ച കമ്പനിയാണ് ഐടിസി.
Also Read: അവള് മകളെ ഉപേക്ഷിച്ച് സ്വന്തം കാര്യം നോക്കി പോയവള്‍ അല്ല: രഞ്ജുഷയെക്കുറിച്ച് സൂര്യ
Post Your Comments