അയർക്കുന്നം: ആശുപത്രിയിലെത്തി ഡോക്ടറെ ചീത്തവിളിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത മധ്യവയസ്കൻ പൊലീസ് പിടിയിൽ. അയർക്കുന്നം തെക്കേടത്ത് വീട്ടിൽ ബിജു എബ്രഹാമി(52)നെയാണ് അറസ്റ്റ് ചെയ്തത്. അയർക്കുന്നം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
അയർക്കുന്നം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിയ ഇയാൾ ഒ.പി ആരംഭിച്ചിട്ടില്ലെന്ന് പറഞ്ഞ് ബഹളം വെക്കുകയും ഇവിടെയുണ്ടായിരുന്ന ഡോക്ടറെ ചീത്തവിളിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ഇവരുടെ വീഡിയോ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. തുടർന്ന്, വിവരമറിഞ്ഞെത്തിയ അയർക്കുന്നം പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
അയർക്കുന്നം എസ്.ഐ കെ.എസ്. ലെബിമോൻ, സാജു ടി.ലൂക്കോസ്, എ.എസ്.ഐ ഗീത, സി.പി.ഒമാരായ സരുൺ, അജു വി.തോമസ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments