ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെ സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കേസ് എടുത്തതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേസെടുക്കാന്‍ രാഹുല്‍ ഗാന്ധിയും പിണറായി വിജയനും ഒന്നിച്ചുവെന്നാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചത്. സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്റെ പരാതിയ്ക്ക് പിന്നാലെ കെപിസിസിയും കേന്ദ്രമന്ത്രിക്കെതിരെ പരാതിപ്പെട്ടിരുന്നു.
ദശാബ്ദങ്ങളായി ജമ്മു കശ്മീരിലും പഞ്ചാബിലും കേരളത്തിലുമടക്കം നിരവധി നിഷ്‌കളങ്കരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും ജീവനെടുത്ത എസ്ഡിപിഐ, പിഎഫ്‌ഐ, ഹമാസ് അടക്കമുള്ള തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഇന്ത്യ സഖ്യത്തിലെ പങ്കാളികള്‍ ഒന്നിച്ചെന്നാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കേന്ദ്രമന്ത്രിക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്.
Post Your Comments