സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,360 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ ഇടിഞ്ഞ് 5,670 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെയും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപയും, ഒരു ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ നിന്നാണ് ഇന്നലെ സ്വർണവില താഴ്ന്നത്.
ആഗോള വിപണിയിലെ ലാഭമെടുപ്പിനെ തുടർന്നാണ് സ്വർണവില നേരിയ തോതിൽ ഇടിയുന്നത്. ആഭ്യന്തര വിപണിയിൽ വില ഉയർന്നു നിൽക്കുന്നതിനാൽ, സ്വർണം വാങ്ങാനുള്ള പ്രവണത കുറഞ്ഞിട്ടുണ്ട്. ആഗോള തലത്തിൽ ഇടിവിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ട്രോയ് ഔൺസിന് 3.36 ഡോളർ ഇടിഞ്ഞ് 1,992.25 ഡോളർ എന്നതാണ് നിലവാരം. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 78.50 രൂപയും, 8 ഗ്രാം വെള്ളിക്ക് 628 രൂപയുമാണ് ഇന്നത്തെ നിരക്ക്.
Also Read: പത്മനാഭന്റെ മണ്ണ്; ശ്രീ അനന്തപുരം തിരുവനന്തപുരം ആയതിങ്ങനെ
Post Your Comments