തിരുവനന്തപുരം: പണാപഹരണം നടത്തിയതിന് ബാങ്ക് മാനേജർക്കും കൂട്ടാളിക്കും കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ജില്ല കോഓപറേറ്റിവ് ബാങ്ക് മെഡിക്കൽ കോളജ് ശാഖയിലെ മാനേജറായിരുന്ന കെ. അബ്രഹാമിനെയും കൂട്ടാളിയായ കൊല്ലം പുത്തൂർ സ്വദേശിയായ പ്രദീപ് കുമാറിനെയും ആണ് കോടതി ശിക്ഷിച്ചത്. അഞ്ച് വർഷം വീതം കഠിനതടവും 1,20,000 രൂപ വീതം പിഴയും ആണ് കോടതി ശിക്ഷിച്ചത്.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മുമ്പിൽ നഗ്നതാ പ്രദർശനം: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2006-ൽ തിരുവനന്തപുരം ജില്ല കോഓപറേറ്റിവ് ബാങ്ക് മെഡിക്കൽ കോളജ് ശാഖ മാനേജറായിരുന്ന അബ്രഹാമും പ്രദീപ് കുമാറും ചേർന്ന് ഗൂഢാലോചന നടത്തി വ്യാജമായി ജാമ്യരേഖകൾ ഹാജരാക്കി ആനയറയിൽ പവർ ലോൺട്രി തുടങ്ങുന്നതിന് 25 ലക്ഷം ലോണെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
Read Also : അതിതീവ്ര മഴയ്ക്ക് സാധ്യത, വിനാശകാരിയായ ഇടിമിന്നല്‍ ഉണ്ടാകും: അതീവ ജാഗ്രതാ നിര്‍ദ്ദേശം
പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലടച്ചു.
Post Your Comments