Latest NewsNewsTechnology

ബിസിനസ് വാട്സ്ആപ്പ് അക്കൗണ്ടുകൾ സുരക്ഷിതമാക്കാം! പൂട്ട് വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

സാധാരണയുള്ള വാട്സ്ആപ്പ് അക്കൗണ്ടുകളിൽ നിന്ന് വ്യത്യസ്ഥതമായി, ബിസിനസുകൾക്ക് കൂടുതൽ ഊന്നൽ നൽകുന്ന പ്രത്യേക ഫീച്ചറുകൾ ബിസിനസ് വാട്സ്ആപ്പിൽ ലഭ്യമാണ്

ബിസിനസ് ആവശ്യങ്ങൾക്കായി ഇന്ന് ആളുകൾ ഉപയോഗിക്കുന്ന പ്രത്യേകതരം വാട്സ്ആപ്പാണ് ബിസിനസ് വാട്സ്ആപ്പ്. വിവിധ തരം ബിസിനസുകൾക്കായി ഏകദേശം 40 കോടിയിലധികം ഉപഭോക്താക്കളാണ് ഈ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്. സാധാരണയുള്ള വാട്സ്ആപ്പ് അക്കൗണ്ടുകളിൽ നിന്ന് വ്യത്യസ്ഥതമായി, ബിസിനസുകൾക്ക് കൂടുതൽ ഊന്നൽ നൽകുന്ന പ്രത്യേക ഫീച്ചറുകൾ ബിസിനസ് വാട്സ്ആപ്പിൽ ലഭ്യമാണ്. അതുകൊണ്ടുതന്നെ ചെറിയൊരു പിഴവ് മൂലം ഇത്തരം അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്താനുള്ള സാധ്യതയും കൂടുതലാണ്.

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ, നിയമവിരുദ്ധമോ ആയ സന്ദേശങ്ങൾ അയക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്താൽ ബിസിനസ് വാട്സ്ആപ്പ് അക്കൗണ്ടിന് വിലങ്ങ് വീണേക്കും. കൂടാതെ, സേവന നിബന്ധനകൾ ലംഘിച്ചാലും അക്കൗണ്ടിന് വിലക്ക് വന്നേക്കാം. അതിനാൽ, ബിസിനസ് വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധ നൽണം. ബിസിനസ് വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് വിലങ്ങ് വരാതിരിക്കാനുള്ള വഴികൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

Also Read: ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിംഗ് മാൾ ഇനി മുംബൈയിൽ, നാളെ പ്രവർത്തനമാരംഭിക്കും

ബിസിനസ് വാട്സ്ആപ്പ് അക്കൗണ്ടിന് വിലക്ക് ഏർപ്പെടുന്നത് ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. അനുമതി നൽകിയ ആളുകൾക്ക് മാത്രം സന്ദേശങ്ങൾ അയക്കുക, സ്പാം അല്ലെങ്കിൽ വ്യാജ പ്രമോഷണൽ സന്ദേശങ്ങൾ അയക്കുന്നത് ഒഴിവാക്കുക, ഹാനികരമായ ഉള്ളടക്കമുള്ള സന്ദേശങ്ങൾ അയക്കാതിരിക്കുക, വാട്സ്ആപ്പ് സേവന നിബന്ധനകൾ എന്നിവ പാലിക്കുക തുടങ്ങിയവയാണ് ബിസിനസ് വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button