ആകർഷകമായ നിരക്കുകളിൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. കുറഞ്ഞ നിരക്കുകളിൽ മൂല്യമുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് മറ്റ് സേവന ദാതാക്കളിൽ നിന്ന് ബിഎസ്എൻഎല്ലിനെ വേറിട്ടതാക്കുന്നത്. നിലവിൽ, നിരവധി റേഞ്ചുകളിലുള്ള ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനോടൊപ്പം ആഡ് ഓൺ പ്ലാൻ എന്ന നിലയിലാണ് ഒടിടി സബ്സ്ക്രിപ്ഷൻ പ്ലാനുകളും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെക്കുറിച്ച് കൂടുതൽ പരിചയപ്പെടാം
ബിഎസ്എൻഎല്ലിന്റെ ആഡ് ഓൺ ഒടിടി പ്ലാനുകളിലെ പ്രീമിയം പ്ലാനാണ് 249 രൂപയുടേത്. ഈ പ്ലാനിന് കീഴിൽ ഉപഭോക്താക്കൾക്ക് സി5 പ്രീമിയം, സോണി ലൈവ് പ്രീമിയം, ഷമാരുമി, ഹങ്കാമ, ലയൺസ് ഗേറ്റ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ബിഎസ്എൻഎല്ലിന്റെ ഫൈബർ കണക്ഷൻ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ സിനിമ പ്ലസ് പ്ലാനുകൾ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. അതിനാൽ, ഫൈബർ കണക്ഷൻ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ വേണം ഈ ആഡ് ഓൺ ഒടിടി പ്രീമിയം പ്ലാനുകൾ ആക്ടിവേറ്റ് ചെയ്യേണ്ടത്. ബ്രോഡ്ബാൻഡ് ബില്ലിലേക്ക് ഈ തുക ചേർക്കപ്പെടുന്നതിനാൽ, പ്രത്യേക ബില്ല് അടയ്ക്കേണ്ട ആവശ്യമില്ല.
Also Read: ബിസിനസ് വാട്സ്ആപ്പ് അക്കൗണ്ടുകൾ സുരക്ഷിതമാക്കാം! പൂട്ട് വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ
Post Your Comments