കിഴക്കമ്പലം: വ്യക്തി വൈരാഗ്യത്തെതുടർന്ന് അയൽവാസിയെ ആക്രമിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. പി.എച്ച്. അനൂപിനെ(38)യാണ് അറസ്റ്റ് ചെയ്തത്. കുന്നത്തുനാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെളളിയാഴ്ച്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ചേലക്കുളം ആഞ്ഞിലിച്ചുവട് നാത്തേക്കാട് ഖാദർ പിള്ള സാലിയെ (50) യാണ് ആക്രമിച്ചത്. കുടുംബപരമായ തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചത്.
ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുളള ഖാദർ പിള്ളയുടെ മൊഴിയിൽ വീട്ടിൽ നിന്നാണ് അനൂപിനെ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments