Latest NewsKerala

പത്തനംതിട്ടയിൽ മതപരമായ പൊതുചടങ്ങുകൾ നടത്തുന്നവർ പൊലീസിനെ മുൻകൂട്ടി അറിയിക്കണമെന്ന് നിർദ്ദേശം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മതപരമായ പൊതുചടങ്ങുകൾ നടത്തുന്നവർ പൊലീസിനെ മുൻകൂട്ടി അറിയിക്കണമെന്ന നിർദ്ദേശവുമായി ജില്ലാ പോലീസ് മേധാവി വി.അജിത്ത്. പൊലീസിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരം പരിപാടികൾ നടത്തിയാൽ സംഘാടകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം.

അതേസമയം, കളമശ്ശേരി സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷിയോഗം ഇന്ന് ചേരും. രാവിലെ 10 മണിക്കാണ് യോഗം. എല്ലാ പാര്‍ട്ടി പ്രതിനിധികളേയും ക്ഷണിച്ചിട്ടുണ്ട്. വിദ്വേഷം ഉളവാക്കുന്ന പ്രചാരണങ്ങൾ ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകതയും സമൂഹമാധ്യമ ഇടപെടലുകളിൽ പുലര്‍ത്തേണ്ട ജാഗ്രതയും ചർച്ചയാകും. തുടർന്ന് സര്‍വ്വ കക്ഷി വാര്‍ത്താ സമ്മേളനവും നടക്കും. കളമശ്ശേരി സംഭവത്തിൽ ഇന്റലിജൻസ് വീഴ്ചയിലടക്കം വിമര്‍ശനം ഉണ്ടെങ്കിലും മതസൗഹാര്‍ദ്ദ സമീപനത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന സര്‍ക്കാർ നിലപാടിൽ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button