KeralaLatest NewsNews

എൽഡിഎഫിനും യുഡിഎഫിനും വർഗീയ ശക്തികളോട് മൃദുസമീപനം: വിമർശനവുമായി ജെ പി നദ്ദ

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ മതഭീകരവാദികളോട് മൃദു സമീപനം കൈക്കൊള്ളുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കളമശ്ശേരിയിലെ യഹോവ കൺവെൻഷൻ സെന്ററിലെ സ്ഫോടനത്തെയും നദ്ദ പരാമാർശിച്ചു. കഴിഞ്ഞ വർഷം ജൂലായിൽ കേരളത്തിൽ വന്നപ്പോഴും ഭീകരവാദികളോടുള്ള സംസ്ഥാന സർക്കാരിന്റെ മുദുസമീപനത്തെ താൻ കുറ്റപ്പെടുത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകര സംഘടനായ ഹമാസിന്റെ നേതാക്കൾ കേരളത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിൽ ഓൺലൈനായി പങ്കെടുത്തിട്ടും സർക്കാർ കാഴ്ചക്കാരെ പോലെ നോക്കി നിൽക്കുകയാണ്. ഭീകരവാദം പ്രവർത്തനം സംബന്ധിച്ച എല്ലാ പോലീസ് അന്വേഷണങ്ങൾക്കും കേന്ദ്രസർക്കാർ പൂർണ്ണസഹായം നൽകുമെന്നും നദ്ദ അറിയിച്ചു.

Read Also: യക്ഷനും യക്ഷിയും താമസിച്ചിരുന്ന പാല മരങ്ങൾ നിന്നിരുന്ന കാട്‌ പാലക്കാടായി !

സംസ്ഥാനത്തെ ക്രമാസമാധാന തകർച്ചയെയും അഴിമതിയെയും നദ്ദ വിമർശിച്ചു. സംസ്ഥാനത്ത് എല്ലാ മേഖലകളിലും അഴിമതി കൊടികുത്തി വാഴുന്നു. മുഖ്യമന്ത്രിയുടെ മകൾ തന്നെ കരിമണൽ വ്യവസായിയിൽ നിന്നും 1.72 കോടി രൂപ നിയമവിരുദ്ധമായി വാങ്ങി. ഇതാരുടെ പണമാണെന്നും എന്തിനാണെ് വാങ്ങിയതെന്നും ജനത്തിനറിയാം. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പും നദ്ദ പരാമർശിച്ചു. 300 കോടി രൂപയാണ് സി.പി.എം നേതാക്കൾ വെട്ടിച്ചത്. ഇവരിൽ മുൻ മന്ത്രിമാരും എംഎൽഎമാരുമൊക്കെയുണ്ട്. പാവപ്പെട്ട ജനങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ് ഇവർ അടിച്ചു മാറ്റിയത്. സർക്കാർ സഹകരണ ബാങ്ക് അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി.

അഴിമതിയുടെ കാര്യത്തിൽ സംസ്ഥാനത്തെ എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ടാണ്. രണ്ടുപേർക്കും വർഗീയ ശക്തികളോട് മൃദു സമീപനമാണ്. സംസ്ഥാനത്ത് അടിമുടി അഴിമതിയാണ്. ഇരുമുന്നണികളും ഇക്കാര്യത്തിൽ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അതേ സമയം ബിജെപിക്കെതിരെ ഇവർ ഒരുമിക്കുകയും ചെയ്യും. ബിജെപി വരുമ്പോൾ ദേശീയവാദികൾ ശക്തിപ്പെടുമെന്നവർക്കറിയാം. പിണറായി വിജയൻ സർക്കാർ അഴിമതിയും ദുർഭരണവും തുടരുമ്പോൾ കേരളത്തിന് വിവിധ ക്ഷേമ വികസന പ്രവർത്തനങ്ങൾ നടത്താൻ മോദി സർക്കാർ കയ്യയച്ച് സഹായിക്കുകയാണ്. ദൈവത്തിന്റെ നാടായ കേരളത്തോടും കേരളീയരോടുമുള്ള പ്രധാനമന്ത്രി മോദിയുടെ സ്നഹമാണ് ഇതിന് കാരണം. കേരളത്തിന്റെ വികസനത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് ഒരു കാഴ്ചപ്പാട് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ മുരിങ്ങയില; അറിയാം മറ്റ് ഗുണങ്ങള്‍…

shortlink

Related Articles

Post Your Comments

Related Articles


Back to top button