Latest NewsKeralaNews

കേരളത്തിന്റെ ഊർജ്ജ സമ്പത്ത്; ഇടുക്കിയെന്ന മിടുമിടുക്കി

കേരള സംസ്ഥാനത്തിന്റെ 11 ശതമാനം വിസ്തീർണ്ണമുള്ള ജില്ലയാണ് ഇടുക്കി. കേരളത്തിലെ ഏറ്റവും വലിയ ജില്ലയും ഇത് തന്നെ. ഇടുക്കി ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. അനവധി ഗോത്രവർഗക്കാർ ഇവിടെ താമസിച്ചിരുന്നു. മലകൾ ഒന്നൊന്നായി വെട്ടി വെളുപ്പിച്ച് മാറുന്നതിനനുസരിച്ച് പിന്നിലേക്ക് തള്ളപ്പെടുകയായിരുന്നു ഓരോ ഗോത്ര സമൂഹവും. തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകളിൽ ഒന്നാണ്‌ ഇടുക്കി. വൈദ്യുതോൽപ്പാ‍ദനത്തിന് പേരുകേട്ടതാണ് ഈ ജില്ല. കേരള സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 66 ശതമാനവും ഈ ജില്ലയിലെ ജല വൈദ്യുത പദ്ധതികളിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടായ ഇടുക്കി അണക്കെട്ട് (ഏഷ്യയിലെ ഏറ്റവും വലിയ അണകെട്ടുകളിൽ ഒന്നാണ്) ഇവിടെയാണ്. ഇത് ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ്. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയും ഇതാണ്.

1972 ജനുവരി 26 ന് രൂപീകരിക്കപ്പെട്ട ഇടിക്കി ജില്ലയുടെ പേര് ഇടുക്കി ജില്ല എന്നാക്കിക്കൊണ്ടു പിന്നീട് സർക്കാർ വിജ്ഞാപനമിറക്കി. കുറവൻ, കുറത്തി എന്നീ മലകൾക്കിടയിലുള്ള ഇടുക്കിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കമാനാകാര അണക്കെട്ടായ ഇടുക്കി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഇടുക്ക് എന്ന വാക്കിൽ നിന്നാണ് ഇടുക്കി എന്ന പേര് ഉണ്ടായത്. കേരളത്തിലെ വയനാടൊഴികെയുള്ള മറ്റു ജില്ലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഈ ജില്ലക്കുള്ളത്. ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. താഴ്ന്ന ഭൂപ്രദേശങ്ങൾ തീരെ ഇല്ല. 50% പ്രദേശവും കാടുകളാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ചന്ദനക്കാടുകൾ കാണപ്പെടുന്ന പ്രദേശമായ മറയൂർ ഇടുക്കി ജില്ലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടികളായ ആനമുടിയും, മീശപ്പുലിമലയും മൂന്നാർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.

സുഗന്ധദ്രവ്യങ്ങളുടെ ജില്ലയായാണ് ഇടുക്കി അറിയപ്പെടുന്നത്. ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും തോട്ടവിളകൾക്ക് ഏറ്റവും അനുയോജ്യമാണ്. തേയില, കാപ്പി, റബ്ബറ്, തെങ്ങ്, ഏലം, കുരുമുളക് എന്നിവയാണ് പ്രധാന വിളകൾ. കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, അണക്കെട്ടുകൾ, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ:

മൂന്നാർ ഹിൽ സ്റ്റേഷൻ

ഇടുക്കി അണക്കെട്ട്

തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം

പീരുമേട് വാഗമൺ

shortlink

Related Articles

Post Your Comments

Related Articles


Back to top button