Latest NewsKeralaNews

അന്വേഷണ ഏജൻസികളിൽ വിശ്വാസം വേണം: കേന്ദ്രമന്ത്രിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കളമശ്ശേരി സ്‌ഫോടനത്തെ സംബന്ധിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറയുന്നത് വിടുവായത്തമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഒരു മന്ത്രി ഇങ്ങനെയാണോ ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.

Read Also: നാളെ കേരളത്തിലെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ശബ്ദിക്കും വിറയ്ക്കും ചില സന്ദേശങ്ങളും വരും: മുന്നറിയിപ്പ്

വെറും വിഷമെന്നല്ല കൊടുംവിഷം എന്നാണ് അദ്ദേഹത്തെ വിളിക്കേണ്ടത്. കേരളത്തിന്റെ മതനിരപേക്ഷതയും സൗഹാർദവും തനിമയും തകർക്കുവാനാണ് രാജീവ് ചന്ദ്രശേഖർ ശ്രമിച്ചത്. രാജ്യത്തെ അന്വേഷണ ഏജൻസികളിൽ അദ്ദേഹത്തിന് വിശ്വാസമില്ലേ. മികച്ച രീതിയിലാണ് അന്വേഷണം നടക്കുന്നത്. കേന്ദ്ര ഏജൻസികളും പിന്തുണയായുണ്ട്. അവരെയൊന്നും വിശ്വാസത്തിലെടുക്കാത്ത വിധമാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്നലെ സംഭവമറിഞ്ഞയുടനെ കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ വിളിച്ചിരുന്നു. വിഷയം ധരിപ്പിക്കുകയും പ്രത്യേക സഹായങ്ങൾ വേണമെങ്കിൽ ആവശ്യപ്പെടാം എന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. അതാണ് രീതി. എന്നാൽ ഇതൊന്നും മനസിലാക്കാതെ ഒരു വിഭാഗത്തെ താറടിക്കാൻ ലക്ഷ്യം വെച്ചുള്ളതായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന. അദ്ദേഹത്തിനൊപ്പം കുറച്ചു കൂട്ടാളികളും അതേറ്റുപിടിച്ചു. കേരളത്തിന്റെ തനിമ നശിപ്പിക്കാൻ ഈ വിടുവായത്തംകൊണ്ട് കഴിയില്ല. ഇത്തരത്തിൽ പ്രതികരിക്കുന്നയാളെ വിഷം എന്നേ കഴിഞ്ഞദിവസം പറഞ്ഞുള്ളു. അതിലപ്പുറം കൊടുംവിഷമാണ് എന്ന് ഇപ്പോൾ പറയുന്നു. എന്നും പലസ്തീനൊപ്പമാണ് നമ്മൾ നിന്നിട്ടുള്ളത്. എന്നാൽ രാജീവ് ചന്ദ്രശേഖറിന്റെ സർക്കാർ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

പലസ്തീൻ അനുകൂല പ്രകടനം തടയുവാനല്ലേ നോക്കുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി നടത്തിയ പരിപാടിയിലാണ് പലസ്തീൻ പോരാളി എന്ന് പറയുന്ന ഒരാളുടെ പ്രസംഗം കേൾപ്പിച്ചു എന്ന് പറയുന്നത് . അത് റെക്കോർഡ് ചെയ്ത പ്രസംഗം ആയിരുന്നുവെന്ന് കരുതുന്നു. അതേകുറിച്ചുള്ള കാര്യങ്ങൾ കൂടുതൽ മനസിലാക്കേണ്ടതുണ്ടെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Read Also: ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറുടെ സഹായം തേടുക, ഓരോ സെക്കന്റുകള്‍ വൈകിയാല്‍ മരണം അടുത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button