Latest NewsNews

ദഹനത്തിന് സഹായിക്കുന്ന സുഖാസനം എന്നറിയപ്പെടുന്ന പൊസിഷൻ ഏതാണ്?

ഓരോ മതത്തിനും അതിന്റേതായ ആചാരാനുഷ്ഠാനങ്ങളുണ്ട്. ഇവയ്ക്ക് പുറകില്‍ മിക്കവാറും വിശ്വാസങ്ങളായിരിക്കും കാരണങ്ങളായി പറയുന്നത്. എന്നാല്‍ ചിലപ്പോള്‍ ഇത്തരം വിശ്വാസങ്ങള്‍ക്കു പുറകില്‍ ചില ശാസ്ത്രീയ സത്യങ്ങളും കാണും. ഇത്തരം പല ആചാരാനുഷ്ഠാനങ്ങളും ഹിന്ദു മതത്തിലുമുണ്ട്. നിലത്തിരുന്നുണ്ണുന്നത് ഒരു ആചാരമാണ്. ഈ പൊസിഷന്‍ യോഗമുദ്രപ്രകാരം സുഖാസനം എന്നാണ് അറിയപ്പെടുന്നത്. ഇത് ദഹനത്തിനു സഹായിക്കുന്ന ഒരു പൊസിഷനാണ്. ഇങ്ങനെ ഒട്ടനവധി ആചാരങ്ങൾ നമുക്കിടയിലുണ്ട്. അവയിലെല്ലാം ചില ശാസ്ത്രീയ സത്യങ്ങളുമുണ്ട്.

ക്ഷേത്രക്കുളങ്ങളിലും പുണ്യനദികളിലും നാണയങ്ങള്‍ എറിയുന്ന ആചാരം പലയിടത്തുമുണ്ട്. പണ്ടുകാലത്ത് ചെമ്പു നാണയങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. ഇത് വെള്ളത്തില്‍ വീഴുമ്പോള്‍ ഇതില്‍ നിന്നുള്ള ലോഹം വെള്ളത്തിലൂടെ ശരീരത്തിലെത്തും. ഇത് ആരോഗ്യത്തിനു ഗുണകരമാണ്. അതിനാലാണ് നാണയങ്ങൾ വെള്ളത്തിൽ ഇടുന്നത്.

അതുപോലെ കൈകള്‍ കൂപ്പി നിന്നു പ്രാര്‍ത്ഥിയ്ക്കുന്നത് പതിവാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ കൈവിരലുകളുടെ അറ്റത്തുള്ള പ്രഷര്‍ പോയിന്റുകളില്‍ മര്‍ദം വരുന്നു. ഈ പ്രഷര്‍ പോയന്റുകള്‍ കണ്ണ്, ചെവി, മനസ് എന്നിവയുടേതാണ്. ഇത് കണ്ണ്, ചെവി, മനസ് എന്നിവയുടെ ആരോഗ്യത്തിനു നല്ലതാണ്. മറ്റൊരു ആചാരമാണ് വിവാഹശേഷം സ്ത്രീകള്‍ കാല്‍വിരലില്‍ മോതിരം ധരിയ്ക്കുന്നത്. രണ്ടാമത്തെ വിരലിലാണ് ഈ മോതിരം ധരിയ്ക്കുക. യൂട്രസ്, ഹൃദയം എ്ന്നിവയിലേയ്ക്കുള്ള നാഡികള്‍ ഈ വിരലിലുണ്ട്. മോതിരം ധരിയ്ക്കുമ്പോള്‍ ലോഹത്തിന്റെ സ്വാധീനം ഇവയുടെ ആരോഗ്യത്തെ ബലപ്പെടുത്തുന്നു. നെറ്റിയ്ക്കു നടുവിലായി ഒരു പ്രധാന നാഡീവ്യൂഹമുണ്ട്. ഇവിടെ പൊട്ടു തൊടുന്നത് ശരീരത്തിലെ ഊര്‍ജം നില നിര്‍ത്തുന്നതിനു സഹായിക്കും. അതുപോലെ ഏകാഗ്രത നല്‍കും. ഇവിടെ പൊട്ടു തൊടുവാന്‍ അമര്‍ത്തുമ്പോള്‍ രക്തപ്രവാഹം വര്‍ദ്ധിയ്ക്കും.

അമ്പലമണിയടിച്ചു തൊഴുന്നത് കേരളത്തിനു പുറത്തെ മിക്കവാറും ക്ഷേത്രങ്ങളിലുള്ള ആചാരമാണ്. ദൈവത്തെ ഉണര്‍ത്താന്‍ എന്നതാണ് ഇതിന്റെ വിശദീകരണം. മണി മുഴങ്ങുമ്പോള്‍ ഇത് നമ്മുടെ തലച്ചോറിനെ ഉണര്‍ത്തും. ഏകാഗ്രത വര്‍ദ്ധിയ്ക്കും. ഇത് പ്രാര്‍ത്ഥിയ്ക്കാനുള്ള മനസും ശാന്തിയും നല്‍കും. തുളസിയെ പുണ്യസസ്യമായാണ് കാണുന്നത്. തുളസിയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. ഇത് പാമ്പുകളെ അകറ്റി നിര്‍ത്തും. പല അസുഖങ്ങള്‍ക്കുമുള്ളൊരു പരിഹാരവുമാണ്. ആല്‍മരം ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാത്രിയില്‍ പോലും ഓക്‌സിജന്‍ പുറപ്പെടുവിക്കാന്‍ കഴിവുള്ള ഒന്നാണിത്. ആലിനെ നശിപ്പിയ്ക്കാതിരിയ്ക്കാന്‍ പൂര്‍വികള്‍ കണ്ടുപിടിച്ച ഒരു വഴിയാകാം പുണ്യവൃക്ഷമെന്നത്.

ആഹാരത്തിനു ശേഷം അല്‍പം മധുരം എന്നത് ഒരു പഴമൊഴിയാണ്. എരിവിനു ശേഷം മധുരമെന്നും പറയും. എരിവുള്ള, മസാല കലര്‍ന്ന ഭക്ഷണങ്ങള്‍ ദഹനരസമുല്‍പാദിപ്പിയ്ക്കും. ഇത് ദഹനത്തെ സഹായിക്കും. മധുരം ദഹനം പതുക്കെയാക്കാം. ഇതുകൊണ്ടാണ് മധുരം അവസാനം എന്ന പ്രയോഗം. വിവാഹത്തിന് മയിലാഞ്ചിയിടുന്നത് പതിവാണ്. ചില സ്ഥലങ്ങളില്‍ വരനേയും മയിലാഞ്ചിയണിയിക്കും. മയിലാഞ്ചിയ്ക്ക് സ്‌ട്രെസ് കുറയ്ക്കാന്‍ സാധിക്കും. വിവാഹത്തോടനുബന്ധിച്ചുള്ള സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാന്‍ ഈ ചടങ്ങിലൂടെ സാധിയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button