വിദേശയാത്ര നടത്തുമ്പോൾ ചെലവേറിയ ടെലികോം റോമിംഗ് റീചാർജ് പ്ലാനുകളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. വ്യത്യസ്ഥ വാലിഡിറ്റിയുള്ള പ്ലാനുകൾക്ക് അമിത നിരക്കാണ് ടെലികോം കമ്പനികൾ ഈടാക്കാറുള്ളത്. ഇത്തവണ വിദേശയാത്ര നടത്തുന്ന ഉപഭോക്താക്കൾക്കായി ആഗോള കണക്ടിവിറ്റി ഉറപ്പുവരുത്തുന്ന പുതിയൊരു സേവനം അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ കമ്മ്യൂണിക്കേഷൻ സേവന ദാതാവായ സെൻസറൈസ്. ആഗോള കണക്ടിവിറ്റി ഉറപ്പുവരുത്താൻ ഇ-സിം സേവനത്തിനാണ് സെൻസറൈസ് തുടക്കമിട്ടിരിക്കുന്നത്. ഡൽഹിയിലെ പ്രഗതി മൈതാനിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ വച്ചാണ് ഈ പുതിയ സേവനത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ സെൻസറൈസ് നടത്തിയത്.
മറ്റു ടെലികോം കമ്പനികളുടെ ഇന്റർനാഷണൽ റോമിംഗ് സംവിധാനത്തിൽ നിന്നും വളരെ വ്യത്യസ്ഥമാണ് ഇ-സിം. അതുകൊണ്ടുതന്നെ ഇ-സിം ഉപയോഗിക്കുമ്പോൾ പഴയ രീതിയിലുള്ള ഫിസിക്കൽ സിം കാർഡുകളുടെ ആവശ്യവും ഇല്ല. സെൻസറൈസിന്റെ മൊബൈൽ ആപ്പ് മുഖേന 190 രാജ്യങ്ങളിൽ ഇ-സിം കണക്ടിവിറ്റി ഉറപ്പുവരുത്തുന്നതാണ്. വെറും 10 ഡോളറിൽ താഴെ മാത്രമാണ് ഇവയുടെ ചെലവ്. കോർപ്പറേറ്റ് യാത്രികർ, വിനോദയാത്രകൾ ചെയ്യുന്നവർ, വിദ്യാർത്ഥികൾ എന്നിവരെ ലക്ഷ്യമിട്ടാണ് സെൻസറൈസ് ഇ-സിം പുറത്തിറക്കുന്നത്.
Post Your Comments