Latest NewsNewsBusiness

ഇന്ത്യൻ മാമ്പഴം രുചിച്ച് വിദേശ രാജ്യങ്ങൾ! കയറ്റുമതിയിൽ വൻ വർദ്ധനവ്

ഇന്ത്യൻ മാമ്പഴത്തിന്റെ ഏറ്റവും വലിയ വിപണി അമേരിക്കയാണ്

ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ ഡിമാൻഡ് വർദ്ധിക്കുന്നതായി റിപ്പോർട്ട്. വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ മാമ്പഴം വൻ ഹിറ്റായതോടെ കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 19 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ, 41 രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്നും മാമ്പഴം കയറ്റുമതി ചെയ്യുന്നത്. ഈ രാജ്യങ്ങളിലെല്ലാം ആവശ്യക്കാരുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്.

2023 ഏപ്രിലിനും ഓഗസ്റ്റിനും ഇടയിൽ 4 കോടി ഡോളർ വിലമതിക്കുന്ന 27,330 മെട്രിക് ടൺ മാമ്പഴം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. മുൻ വർഷത്തേക്കാൾ 19 ശതമാനത്തിന്റെ അധിക വർദ്ധനവാണ് ഇത്തവണ ഉണ്ടായിട്ടുളളത്. ഇന്ത്യൻ മാമ്പഴത്തിന്റെ ഏറ്റവും വലിയ വിപണി അമേരിക്കയാണ്. ഇക്കാലയളവിൽ അമേരിക്കയിലേക്ക് മാത്രം 2,000 മെട്രിക് ടൺ മാമ്പഴം കയറ്റുമതി ചെയ്തിട്ടുണ്ട്. രണ്ടാമതായി ന്യൂസിലൻഡിലേക്കാണ് ഏറ്റവും കൂടുതൽ മാമ്പഴം കയറ്റി അയച്ചത്. ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്.

Also Read:

shortlink

Related Articles

Post Your Comments

Related Articles


Back to top button