വിസറല്‍ ബോഡി ഫാറ്റ് എന്നറിയപ്പെടുന്ന കൊഴുപ്പ് നമ്മുടെ ശരീരത്തിന് വളരെ അപകടകരമാണ്. കരള്‍, ആമാശയം, കുടല് എന്നിവയുടെ ആരോഗ്യത്തെ ഇത് ഹാനികരമായി ബാധിച്ചേക്കാം. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലവും വ്യായാമമില്ലായ്മയും അടിവയറില്‍ കൊഴുപ്പടിയുന്നതിനുള്ള പ്രധാനകാരണങ്ങളാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ആറ് ഭക്ഷണങ്ങള്‍…
ഒന്ന്
ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ കൂണിന് കാന്‍സറിനെ പ്രതിരോധിക്കുന്ന ഗുണങ്ങളുമുണ്ട്. പ്രോട്ടീനും നാരുകളും പ്രദാനം ചെയ്യുന്ന കൂണ് ശരീരഭാരം കുറയ്ക്കാനും ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂണില്‍ ഉയര്‍ന്ന അളവിലുള്ള അവശ്യ വിറ്റാമിനായ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്.
രണ്ട്
പാലക്ക് ചീര ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ കലോറി കുറവുമാണ്. ഇതിലെ ഉയര്‍ന്ന അളവിലുള്ള നാരുകള്‍ നല്ല ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മലബന്ധം തടയുന്നതിനും സഹായിക്കുന്നു.
മൂന്ന്
ഉയര്‍ന്ന ഗുണമേന്മയുള്ള നാരുകളും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ധാതുക്കളും വിറ്റാമിനുകളും കൂടാതെ, ശരീരത്തിലെ കൊഴുപ്പ് നഷ്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഫൈറ്റോകെമിക്കലുകള്‍ ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ട്.
നാല്
വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ പേരയ്ക്ക ദിവസവും കഴിക്കുന്നത് ശീലമാക്കാം. ഇതിന്റെ ഗ്ലൈസെമിക് ഇന്‍ഡക്സ് വളരെ കുറവാണ്.
അഞ്ച്
ധാരാളം നാരുകള്‍ അടങ്ങിയ പഴമാണ് പീച്ച്. മലബന്ധം പോലുളള പ്രശ്നങ്ങള്‍ക്കും ഇത് ഉത്തമമാണ്. ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും.
ആറ്
പൈനാപ്പിളിലും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ബ്രോമെലൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്.
ഏഴ്
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതില്‍ ആരോഗ്യകരമായ ദഹനവ്യവസ്ഥ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദഹനവ്യവസ്ഥ മെച്ചപ്പെടുത്താന്‍ ഇഞ്ചി സഹായിക്കുന്നു. ഇഞ്ചി കഴിക്കുന്നത് വയറിലെ കൊഴുപ്പ് ഗണ്യമായി കുറയ്ക്കുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു.
Post Your Comments