AlappuzhaLatest NewsKeralaNattuvarthaNews

പാതിരാത്രിയില്‍ വീടുകയറി സംഘത്തിന്റെ അക്രമം: ഭീഷണിക്ക് പിന്നാലെ വീടും വാഹനങ്ങളും തല്ലിതകർത്തു

കൊച്ചയ്യത്ത് ശിവകുമാറിൻ്റെ വീടും, കാറും രണ്ട് ഇരു ചക്ര വാഹനങ്ങളുമാണ് അക്രമികൾ തല്ലിതകർത്തത്

കായംകുളം: കായംകുളം എരുവയിൽ ഒരു സംഘം വീടുകയറി അക്രമം നടത്തിയതായി പരാതി. കൊച്ചയ്യത്ത് ശിവകുമാറിൻ്റെ വീടും, കാറും രണ്ട് ഇരു ചക്ര വാഹനങ്ങളുമാണ് അക്രമികൾ തല്ലിതകർത്തത്.

കഴിഞ്ഞ ദിവസം അര്‍ധ രാത്രിയോടെയാണ് സംഭവം നടന്നത്. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ശിവകുമാറിൻ്റെ വീട്ടിലെത്തിയ അക്രമികൾ വീട്ടുകാരെ വിളിച്ചുണർത്തി ഭീഷണിപ്പെടുത്തിയ ശേഷം ആക്രമണം നടത്തുകയായിരുന്നു.

Read Also : കളമശ്ശേരിയിലേത് ബോംബ് സ്‌ഫോടനം, സ്ഥിരീകരിച്ച് ഡിജിപി :ബോംബ് കണ്ടെത്തിയത് ടിഫിന്‍ ബോക്‌സിനുള്ളില്‍ നിന്ന്

നിരവധി കേസുകളിലെ പ്രതികളായ അയൽവാസിയും കൂട്ടാളികളുമാണ് അക്രമത്തിന് പിന്നിലെന്നാണ് ശിവകുമാറും കുടുംബവും പറയുന്നത്. അയല്‍വാസിയുമായി കുടുംബത്തിന് ചില തര്‍ക്കങ്ങള്‍ നിലവിലുണ്ട്. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

ആക്രമണത്തില്‍ നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ശിവകുമാർ പറഞ്ഞു. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കുടുംബം പൊലീസിനോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button