Latest NewsKeralaNews

കളമശേരി സ്‌ഫോടനം: ശക്തമായ പ്രതിഷേധം അറിയിച്ച് സിപിഎം

കൊച്ചി: കളമശ്ശേരിയിൽ നടന്ന യഹോവാ സാക്ഷികളുടെ സമ്മേളനത്തിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ശക്തമായി പ്രതിഷേധം അറിയിച്ച് സിപിഎം. കേരളത്തിലെ ജനത സമാധാനപരമായ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. ക്രമസമാധാന രംഗത്ത് ഇന്ത്യയിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. നാട്ടിൽ നിലനിൽക്കുന്ന സൗഹാർദപരമായ അന്തരീക്ഷം തകർക്കാനുള്ള ശ്രമവും ഇതിന് പിന്നിലുണ്ടെന്ന് സിപിഎം വ്യക്തമാക്കി.

Read Also: ‘ഹൃദയത്തിൽ നന്മ ഉള്ളവർ വേദനിക്കപ്പെടും, ആരെയും അപമാനിക്കാൻ ചെയ്തതാകില്ല’: സുരേഷ് ഗോപിയെ പിന്തുണച്ച് അഖിൽ മാരാർ

ഇവക്കെതിരെ നല്ല ജാഗ്രത പുലർത്തി മുന്നോട്ടുപോകാൻ കഴിയേണ്ടതുണ്ട്. ഈ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനുള്ള ജാഗ്രവത്തായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ ദുർബലപ്പെടുത്താൻ ഇത്തരം സംഭവങ്ങളെ ഉപയോഗപ്പെടുത്താനുള്ള പരിശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും സിപിഎം കൂട്ടിച്ചേർത്തു.

Read Also: ആഭ്യന്തര വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടം! ശ്രദ്ധേയ നേട്ടം കൈവരിച്ച് കേന്ദ്രസർക്കാറിന്റെ ഉഡാൻ പദ്ധതി

shortlink

Related Articles

Post Your Comments

Related Articles


Back to top button