Latest NewsNewsBusiness

ആഭ്യന്തര വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടം! ശ്രദ്ധേയ നേട്ടം കൈവരിച്ച് കേന്ദ്രസർക്കാറിന്റെ ഉഡാൻ പദ്ധതി

ഹെലികോപ്റ്ററുകൾ, സീ പ്ലെയിനുകൾ, 3 സീറ്റ് പ്രൊപ്പല്ലർ വിമാനങ്ങൾ, ജെറ്റ് വിമാനങ്ങൾ എന്നിവ ഉഡാൻ പദ്ധതിക്ക് കീഴിൽ സർവീസ് നടത്തുന്നുണ്ട്

ആഭ്യന്തര വ്യോമയാന മേഖലയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് കേന്ദ്രസർക്കാറിന്റെ ഉഡാൻ പദ്ധതി. ചെറു നഗരങ്ങളെ വ്യോമയാന മാർഗ്ഗത്തിലൂടെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഉഡാൻ പദ്ധതിക്ക് ആറ് വർഷം മുൻപാണ് കേന്ദ്രസർക്കാർ തുടക്കമിട്ടത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഈ പദ്ധതിക്ക് കീഴിൽ ഇതുവരെ 499 റൂട്ടുകളിൽ വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഷിംല-ഡൽഹി റൂട്ടിലാണ് ഉഡാൻ സർവീസ് ആദ്യമായി ആരംഭിച്ചത്. വ്യോമ ഗതാഗത ഭൂപടത്തിലേക്ക് കൂടുതൽ നഗരങ്ങളെ കൊണ്ടുവരുക എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് കേന്ദ്രസർക്കാർ ഈ പദ്ധതിക്ക് രൂപം നൽകിയത്.

ഹെലികോപ്റ്ററുകൾ, സീ പ്ലെയിനുകൾ, 3 സീറ്റ് പ്രൊപ്പല്ലർ വിമാനങ്ങൾ, ജെറ്റ് വിമാനങ്ങൾ എന്നിവ ഉഡാൻ പദ്ധതിക്ക് കീഴിൽ സർവീസ് നടത്തുന്നുണ്ട്. ഈ പദ്ധതിയിലൂടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ വ്യോമയാന സർവീസുകൾ എത്തിക്കാൻ കഴിഞ്ഞു എന്നത് വളരെ ശ്രദ്ധേയമാണ്. പുതിയ വിമാന കമ്പനികൾ രജിസ്റ്റർ ചെയ്യാനും, പുതിയ വിമാനങ്ങൾ വാങ്ങാനും പദ്ധതി സഹായിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഈ പദ്ധതി അനുസരിച്ച് നാല് പുതിയ എയർലൈനുകളാണ് സർവീസ് ആരംഭിച്ചത്. ഫ്ലൈ ബിഗ്, സ്റ്റാർ എയർ, ഇന്ത്യ എന്നീ വിമാന കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു.

Also Read: ഹമാസിനെ ഇല്ലാതാക്കണമെങ്കില്‍ ഭൂഗര്‍ഭ തുരങ്കങ്ങള്‍ തകര്‍ക്കണം: ഇസ്രായേല്‍ പ്രതിരോധ സേന

shortlink

Related Articles

Post Your Comments

Related Articles


Back to top button