Latest NewsNewsLife Style

മുഖത്ത് പതിവായി പാല്‍പാട തേക്കൂ; ഈ ഗുണങ്ങള്‍ 

മുഖകാന്തി വര്‍ധിപ്പിക്കാൻ പലതരം സൗന്ദര്യവര്‍ധക വസ്തുക്കളെയും ആശ്രയിക്കുന്നവര്‍ ഇന്ന് ഏറെയാണ്. എന്നാലിത്തരം കോസ്മെറ്റിക് ഉത്പന്നങ്ങളിലെല്ലാമുള്ള രാസപദാര്‍ത്ഥങ്ങള്‍ പലര്‍ക്കും ഗുണത്തെക്കാളധികം ദോഷമാണുണ്ടാക്കാറ്.

അതേസമയം നമുക്ക് ‘നാച്വറല്‍’ ആയിത്തന്നെ കിട്ടുന്ന ചില സ്രോതസുകള്‍ ഉപയോഗിച്ച് മുഖസൗന്ദര്യം വര്‍ധിപ്പിക്കാൻ ശ്രമിക്കുകയാണെങ്കില്‍ നമുക്ക് സൈഡ് എഫക്ട്സ് എന്ന പേടിയേ വേണ്ട. ഇത്തരത്തില്‍ മുഖസൗന്ദര്യ വര്‍ധനയ്ക്കായി ഉപയോഗിക്കുന്ന ‘നാച്വറല്‍’ ആയ വിഭവങ്ങള്‍ പലതുണ്ട്.

ഇക്കൂട്ടത്തിലൊന്നാണ് പാല്‍പാട. മുഖത്ത് പതിവായി പാല്‍പാട തേക്കുകയാണെങ്കില്‍ അത് കാര്യമായ മാറ്റം തന്നെയാണ് മുഖത്ത് കൊണ്ടുവരിക. ഇങ്ങനെ പാല്‍പാട പതിവായി തേക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം.

മുഖചര്‍മ്മത്തിന് ഒരു നാച്വറല്‍ മോയിസ്ചറൈസര്‍ പോലെയാണ് പാല്‍ പാട പ്രവര്‍ത്തിക്കുക. ഡ്രൈ സ്കിൻ അഥവാ വരണ്ട സ്കിൻ ഉള്ളവര്‍ക്കാണിത് ഏറെ ഉപകാരപ്രദമാവുക. പാല്‍പാടയിലുള്ള പ്രോട്ടീൻ അടക്കമുള്ള പോഷകങ്ങളാകട്ടെ സ്കിൻ വലിച്ചെടുക്കുകയും അതിന്‍റെ ഗുണം സ്കിന്നില്‍ കാണുകയും ചെയ്യാം.  ചര്‍മ്മത്തില്‍ നിര്‍ജീവമായി കിടക്കുന്ന കോശങ്ങളെ നീക്കം ചെയ്യാനും പാല്‍ പാട സഹായിക്കുന്നു. ഇതോടെ മുഖചര്‍മ്മത്തിന് തിളക്കവും കൈവരുന്നു.

പാല്‍ പാടയുടെ മറ്റൊരു പ്രത്യേകതയാണ് ഇത് മുഖചര്‍മ്മത്തിലെ ചെറിയ പാടുകളും നിറംമാറ്റങ്ങളും നീക്കാൻ കൂടി സഹായകമാകുമെന്നത്. ഇനി, മുഖത്തിന് ഒന്നുകൂടി തിളക്കമേകണമെന്നുണ്ടെങ്കില്‍ പാല്‍ പാട തേക്കുന്നതിനൊപ്പം അല്‍പം മഞ്ഞള്‍ കൂടി ചേര്‍ത്താല്‍ മതി.

പാല്‍ പാട കൊണ്ട് തയ്യാറാക്കാവുന്ന പല ഫെയ്സ് മാസ്കുകളുമുണ്ട്. പാല്‍ പാട, തേൻ എന്നിവ ചേര്‍ത്തും തയ്യാറാക്കുന്ന മാസ്കും സ്കിൻ കെയറില്‍ ധാരാളം പേര്‍ വീട്ടില്‍ ചെയ്യുന്ന പൊടിക്കൈകളിലൊന്നാണ്. ഇവയെല്ലാം തന്നെ അടിസ്ഥാനപരമായി ചര്‍മ്മത്തിന് വേണ്ട- മോയിസ്ചറൈസിംഗ്, ബ്രൈറ്റനിംഗ് എന്നിവയ്ക്കെല്ലാം സഹായകമാകുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button