ErnakulamNattuvarthaLatest NewsKeralaNews

വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്നതിലെ ത​ർ​ക്കം, യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു: ഡ്രൈവർ പി​ടി​യി​ൽ

ആ​ല​ങ്ങാ​ട് ചെ​രി​യേ​ലി​ൽ ബി​നീ​ഷ്(26) ആ​ണ് പിടിയിലായത്

ആ​ലു​വ: വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്നതുമായി ബന്ധപ്പെട്ട ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പാ​ഴ്സ​ൽ വാ​ഹ​ന ഡ്രൈ​വ​ർ പി​ടി​യി​ൽ. ആ​ല​ങ്ങാ​ട് ചെ​രി​യേ​ലി​ൽ ബി​നീ​ഷ്(26) ആ​ണ് പിടിയിലായത്. ആ​ലു​വ ടൗ​ൺ പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടി​യ​ത്. എ​രു​മ​ത്ത​ല സ്വ​ദേ​ശി അ​രു​ണി​നാ​ണ് കു​ത്തേ​റ്റ​ത്.

Read Also : ഗാസയിലെ ഇസ്രയേൽ അധിനിവേശം: സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ സിപിഎം

ഈ മാസം 25-ന് ​ആ​യി​രു​ന്നു സം​ഭ​വം നടന്നത്. അ​ശോ​ക​പു​ര​ത്തെ ഗോ​ഡൗ​ണി​ലേ​ക്ക് പാ​ഴ്സ​ലു​മാ​യി വ​ന്ന വാ​ഹ​നം റോ​ഡി​ൽ സൈ​ഡ് കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​ന്ന​വ​രും പാ​ഴ്സ​ൽ വാ​ഹ​ന ഡ്രൈ​വ​റും ത​ർ​ക്കി​ക്കു​ന്ന​ത് ക​ണ്ട് അ​രു​ൺ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട​താ​ണ്. പ്ര​കോ​പി​ത​നാ​യ ബി​നീ​ഷ് ക​ത്തി ഉ​പ​യോ​ഗി​ച്ച് അ​രു​ണി​നെ കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​രു​ണി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മൂ​ന്ന് അ​ടി​പി​ടി​ക്കേ​സി​ലെ പ്ര​തി​യാ​ണ് ബി​നീ​ഷെ​ന്ന് പൊ​ലീ​സ് പറഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button