Latest NewsKeralaNews

സംസ്ഥാന സർക്കാർ കേരളീയത്തിന്റെ പേരിൽ ധൂർത്ത് നടത്തുന്നു: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നെല്ല് സംഭരിച്ചതിന്റെ തുക നെൽകർഷകർക്ക് നൽകാതെ സംസ്ഥാന സർക്കാർ കേരളീയത്തിന്റെ പേരിൽ ധൂർത്ത് നടത്തുകയാണെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാനത്തെ നെൽകർഷകർ ആത്മഹത്യാ മുനമ്പിലാണെന്നും അദ്ദേഹം അറിയിച്ചു. വാർത്താ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം: വ്യവസായിയെ അറസ്റ്റ് ചെയ്ത് പോലീസ്

ഇടത് സർക്കാർ കർഷകരെ ദ്രോഹിക്കുന്നത് ആന്ധ്ര അരിലോബിയെ സഹായിക്കാനാണ്. കർഷകരെ സഹായിക്കാൻ പണമില്ലെന്ന് പറയുന്ന സർക്കാർ എന്തിനാണ് കോടികൾ പൊടിച്ച് കേരളീയം പരിപാടി നടത്തുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

70 കോടി രൂപയുണ്ടെങ്കിൽ കർഷകരുടേയും പാവപ്പെട്ടവരുടേയും അർഹമായ പണം കൊടുക്കാൻ സാധിക്കുമായിരുന്നു. തൊഴിലുറപ്പ് പദ്ധതിക്ക് സംസ്ഥാന വിഹിതം നൽകാൻ പോലും സർക്കാരിന് സാധിക്കുന്നില്ല. ജൽജീവൻ മിഷന്റെയും കാര്യം അങ്ങനെ തന്നെയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ പോലും പണമില്ലാത്തവരാണ് ലോക കേരളസഭയും കേരളീയവും നടത്തുന്നത്. വിലക്കയറ്റം തടയുന്നതിൽ ഒരു നടപടിയും സർക്കാർ എടുക്കുന്നില്ല. കോവിഡ് കാലത്ത് പിപിഇ കിറ്റിലും ഗ്ലൗസിലും അഴിമതി നടത്തിയവരിൽ നിന്നും മനുഷ്യത്വപരമായ സമീപനമുണ്ടാകുമെന്ന് ജനങ്ങൾ കരുതുന്നില്ല. സർക്കാർ ആശുപത്രികളിൽ നിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്ത ഈ സർക്കാരിന് പാവങ്ങളോടുള്ള സമീപനം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പാലസ്തീന് ഐക്യദാർഢ്യം : സിപിഎമ്മിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ഡൽഹിയിൽ ധർണ നടത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button