ഹമാസിനെ തെരെഞ്ഞെടുത്തത് ഗാസയിലെ ജനങ്ങൾ: ഗാസയിൽ നടക്കുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് യെച്ചൂരി

ഡൽഹി: ഹമാസ് ഭീകര സംഘടനയാണോ എന്ന് പ്രഖ്യാപിക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യ ഇതുവരെ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ലെന്നും ഹമാസിനെ ഗാസയിലെ ജനങ്ങൾ തെരെഞ്ഞെടുത്തതാണെന്നും യെച്ചൂരി പറഞ്ഞു.

1000 ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ എക്സൈസ് പിടിയിൽ

ഹമാസിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നതല്ല ഇപ്പോഴത്തെ പ്രശ്‌നം എന്നും ഗാസയിൽ നടക്കുന്ന വംശഹത്യ അവസാനിപ്പിക്കുകയാണ് ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്നും യെച്ചൂരി വ്യക്തമാക്കി. ഹമാസിനെക്കുറിച്ച് ശശി തരൂർ സംസാരിച്ചതിനെപ്പറ്റി പ്രതികരിക്കാനില്ലെന്നും യെച്ചൂരി പറഞ്ഞു.

Share
Leave a Comment