News

മലപ്പുറത്ത് സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഹമാസ് നേതാവ്, പങ്കെടുത്തത് ഓൺലൈനായി, വിവാദം

ഹമാസ് എന്ന ഭീകരസംഘടനയെയും അതിന്റെ നേതാക്കളെയും പോരാളികളായി മഹത്വവതികരിക്കുകയാണ്

മലപ്പുറം: വെള്ളിയാഴ്ച സോളിഡാരിറ്റി സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാ‌ര്‍ഢ്യ പരിപാടിയില്‍ ഹമാസ് നേതാവ് ഓണ്‍ലൈനായി പങ്കെടുത്തത് വിവാദത്തിൽ. യുവജന പ്രതിരോധം എന്ന പേരില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് ജമാ അത്ത് ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത്‌മൂവ്മെന്റ് പരിപാടി സംഘടിപ്പിച്ചത്.

സയണിസ്റ്റ് ഹിന്ദുത്വ വംശീയതയ്ക്കെതിരെ അണിചേരുക എന്ന മുദ്രാവാക്യമുയര്‍ത്തി യുവജന പ്രതിരോധം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹമാസ് നേതാവ് ഖലീദ് മാഷല്‍ ഓണ്‍ലൈനായി പങ്കെടുക്കുന്ന വീഡിയോ സംഘാടകർ പുറത്ത് വിട്ടിരുന്നു.

READ ALSO: ‘എനിക്കവരെ അറിയില്ല’: മോശം പ്രകടം നടത്തിയ പാക് ക്രിക്കറ്റ് ടീമിനെക്കുറിച്ച്‌ പുരോഹിന്റെ പ്രസ്താവന വൈറല്‍

ഹമാസ് നേതാവ് പരിപാടിയില്‍ പങ്കെടുത്തതില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വിമര്‍ശനവുമായി രംഗത്തെത്തി. മലപ്പുറത്ത് പാലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഖലീദ് മാശഷല്‍ ഓണ്‍ലൈനായി പങ്കെടുത്ത സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

‘സേവ് പാലസ്തീൻ എന്ന മുദ്രാവാക്യത്തിന്റെ മറവില്‍ അവര്‍ ഹമാസ് എന്ന ഭീകരസംഘടനയെയും അതിന്റെ നേതാക്കളെയും പോരാളികളായി മഹത്വവതികരിക്കുകയാണ്, അത് അംഗീകരിക്കാൻ കഴിയാത്തതാണ്. പിണറായി വിജയന്റെ കേരള പൊലീസ് എവിടെ’ കെ. സുരേന്ദ്രൻ എക്സില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button