Article

ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ്: ആദ്യമായി ബസ്തറിലെ 120 ഗ്രാമങ്ങളില്‍ സ്വന്തമായി പോളിംഗ് ബൂത്തുകള്‍

റായ്പൂര്‍: ഛത്തീസ്ഗഢില്‍ അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നക്‌സലൈറ്റ് ബാധിത മേഖലയായ ബസ്തറില്‍ 120 ലധികം ഉള്‍ഗ്രാമങ്ങളിലെ താമസക്കാര്‍ക്ക് സ്വന്തം പ്രദേശത്തെ ബൂത്തുകളില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചു. സ്വാതന്ത്ര്യം ലഭിച്ചതിന്  ശേഷം ഇതാദ്യമായാണ് അധികൃതര്‍ ബസ്തറില്‍ പോളിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്.

Read Also: അ‌ധികാരം പിടിച്ചടക്കുമെന്നുറപ്പിച്ച് കോൺഗ്രസും ബിജെപിയും: പ്രചരണം ശക്തം

ഇതിന് മുമ്പ് ബസ്തര്‍ മേഖല മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ ഗ്രാമങ്ങളില്‍ ഭൂരിഭാഗം വോട്ടര്‍മാരും എട്ട് മുതല്‍ 10 കിലോമീറ്റര്‍ വരെ കാല്‍നടയായി മലകളും അരുവികളും താണ്ടിയെത്തിയാണ് തങ്ങളുടെ ജനവിധി രേഖപ്പെടുത്തിയിരുന്നത്. പുതിയ സാഹചര്യത്തെ ‘ബുള്ളറ്റിന് മേല്‍ ബാലറ്റ്’ നേടിയ വിജയമായാണ് അധികൃതര്‍ പറയുന്നത്.

അതേസമയം, ഏഴ് ജില്ലകള്‍ ഉള്‍പ്പെടുന്ന ബസ്തര്‍ ഡിവിഷനില്‍ 12 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. നവംബര്‍ ഏഴിന് രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന  തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ആണ് ഇവിടെ വോട്ടെടുപ്പ്.

shortlink

Related Articles

Post Your Comments


Back to top button