Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, അറിയാം ഇന്നത്തെ നിരക്കുകൾ

ഇന്നലെയും ഇന്നും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,440 രൂപ നിരക്കിലും, ഒരു ഗ്രാം സ്വർണത്തിന് 5,680 രൂപ നിരക്കിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 15 രൂപയും വർദ്ധിച്ചിരുന്നു. ഇതോടെ, ഇന്നലെയും ഇന്നും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസം ഇതുവരെ ഒരു പവൻ സ്വർണത്തിന് 3,520 രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിലും വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന.

ഈ വർഷം മെയ് മാസത്തിലാണ് സ്വർണവില സർവ്വകാല റെക്കോർഡിൽ എത്തിയത്. മെയ് അഞ്ചാം തീയതി ഒരു പവൻ സ്വർണത്തിന് 45,760 രൂപയും, ഒരു ഗ്രാമിന് 5,750 രൂപയുമായിരുന്നു. ഇതാണ് സ്വർണത്തിന്റെ സർവ്വകാല റെക്കോർഡ് നിരക്ക്. നിലവിലെ വർദ്ധനവ് തുടരുകയാണെങ്കിൽ, ചരിത്രത്തിലെ ഉയർന്ന നിലയിലേക്ക് സ്വർണവില വീണ്ടും എത്താൻ സാധ്യതയുണ്ട്.

Also Read: വെളിച്ചെണ്ണ വില കുത്തനെ മുകളിലേക്ക്! കാരണം വ്യക്തമാക്കി വ്യാപാരികൾ

ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലെ വില നിശ്ചയിക്കുന്ന പ്രധാന ഘടകം. ആഗോള വിപണിയിൽ ഇന്ന് സ്വർണവില ഉയർച്ചയിലാണ്. സ്വർണം ഔൺസിന് 1,989.63 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വരും ദിവസങ്ങളിൽ 2000 ഡോളറിനോടടുത്ത് സ്വർണവില എത്തിയേക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button