വൈവിധ്യമാർന്ന ജനിതക, പാരിസ്ഥിതിക, സാംസ്കാരിക ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്ന ഒരു സ്വഭാവമാണ് ബുദ്ധി. മറ്റെവിടെയും പോലെ കേരളത്തിൽ നിന്നുള്ള ആളുകൾക്കും വൈവിധ്യമാർന്ന കഴിവുകളും നേട്ടങ്ങളുമുണ്ട്. കേരളത്തിൽ നിന്നുള്ള എല്ലാ ആളുകളും സ്മാർട്ട് ആണെന്ന് വാദിക്കാനാകില്ല. അത് ശരിയുമല്ല. ബുദ്ധിജീവി പട്ടം ചമയുന്നവർ അനവധിയുണ്ട്. ബുദ്ധികൊണ്ട് ഉപജീവനം നടത്തുന്നവര്‍ മാത്രമല്ല, ബുദ്ധിപരമായ ജീവിതം ഉള്ളവരെല്ലാം ബുദ്ധിജീവികള്‍ തന്നെ. ചാനൽ ചർച്ചകളിൽ ഘോരം പ്രസംഗിക്കുന്നവരും വാദിക്കുന്നവരും മാത്രമല്ല ബുദ്ധിജീവികൾ എന്ന് ചുരുക്കം.
ബുദ്ധിജീവികൾ എല്ലായിടത്തും ഉണ്ട്. ഡോക്ടറും വക്കീലും എഞ്ചിനീയറും ശാസ്ത്രജ്ഞനും സ്കൂള്‍ ടീച്ചറും പത്രവായനക്കാരും ചാനലിലെ ‘ഗൗരവമുള്ള’പരിപാടികള്‍ കാണുന്നവരുമെല്ലാം ബുദ്ധിജീവികള്‍തന്നെ. ബുദ്ധികൊണ്ടും യുക്തികൊണ്ടും വിവേകംകൊണ്ടും വികാര-വിചാരങ്ങള്‍ കൊണ്ടും വിശകലനം ചെയ്യുന്നവരെല്ലാം ബുദ്ധിജീവികൾ തന്നെയാണ്. എന്നാൽ, കേരളത്തിൽ ഉള്ളവർ മാത്രമാണ് ബുദ്ധിജീവികൾ, കേരളത്തിലുള്ളവർ എല്ലാം ബുദ്ധിജീവികൾ ആണ് എന്ന സംസാരം തെറ്റാണ്.
നവോത്ഥാനകാലത്തിന്റെ തുടക്കം നമുക്കേറെ മികച്ച ബുദ്ധിജീവികളെ വിഭാവന ചെയ്തു എന്നത് നേരാണ്. 60 കഴിഞ്ഞ ബുദ്ധിജീവികൾ പഴയ സാമൂഹ്യഘടനയിൽ ജീവിക്കുന്നവരാണ്. പഴയ കാഴ്ചപ്പാടുകൾക്കനുസരിച്ച് സ്ഥിതിവിശേഷങ്ങളെ കൈകാര്യം ചെയ്യുന്നവരാണ്. എന്നാൽ, പുതിയ കാലത്തെ ബുദ്ധിജീവികൾ അങ്ങനെയല്ല. ആധുനികതയും നവോത്ഥാനവും പുരോഗമനാശയങ്ങളുടെ അന്തരീക്ഷവുമാണവരെ ‘ബുദ്ധിജീവികൾ’ ആക്കിയത്.
ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ ബുദ്ധിജീവികള്‍ ആരൊക്കെയാണെന്ന് അറിയാമോ? അവരെങ്ങനെയാണ് രൂപം കൊല്ലുന്നതെന്നെങ്കിലും? ഉത്തരം രാഷ്ട്രീയം എന്നാകും. നവോത്ഥാനകാലത്തെ ബുദ്ധിജീവികളുടെ കേവലാവര്ത്തനം നമ്മേയും ഈ ബുദ്ധിജീവികളേയും പരിഹാസ്യരാക്കുകയേയുള്ളു. പഴയ ബുദ്ധിജീവികള്‍ അവസാനിക്കുകയും പുതിയ ബുദ്ധിജീവികള്‍ രൂപപ്പെടാതിരിക്കുകയും ചെയ്യുന്ന ഈ കാലത്ത് ഇപ്പോഴുള്ള ബുദ്ധിജീവികൾ വെറും ബുദ്ധിജീവി പട്ടം കിട്ടിയവർ മാത്രമാണ്.
Post Your Comments