Latest NewsNewsIndia

ക്രിമിനൽ നിയമങ്ങൾക്ക് പകരമുള്ള ബില്ലുകൾ പാർലമെന്റ് ഉടൻ പാസാക്കും: വ്യക്തമാക്കി അമിത് ഷാ

ഡൽഹി: ക്രിമിനൽ നിയമങ്ങൾക്ക് പകരമുള്ള ബില്ലുകൾ പാർലമെന്റ് ഉടൻ പാസാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യൻ പീനൽ കോഡ് (ഐപിസി), സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരമുള്ള മൂന്ന് പുതിയ ബില്ലുകളാണ് പാസാക്കുക.

ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടാക്കിയ നിയമങ്ങൾ ഇന്ത്യ ഉപേക്ഷിക്കുകയാണെന്നും, ആത്മവിശ്വാസത്തോടെയും പ്രതീക്ഷകളോടെയും പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിൽ നടന്ന ഐപിഎസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന വ്യത്യസ്തമായ ദീപാവലി അലങ്കാരങ്ങള്‍

‘പുതിയ മൂന്ന് ബില്ലുകൾ ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി പരിശോധിച്ചുവരികയാണ്. അവ ഉടൻ പാസാക്കും. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് പുതിയ നിയമങ്ങൾ. രാജ്യത്ത് വനിതാ ഐപിഎസ് കേഡറ്റുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രാജ്യം, സ്ത്രീകൾ നയിക്കുന്ന വികസനത്തിൽ മുന്നേറുകയാണ്,’ അമിത് ഷാ വ്യക്തമാക്കി

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അമിത് ഷാ അവതരിപ്പിച്ച ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നീ മൂന്ന് ബില്ലുകൾ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടിരുന്നു. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ പുതുക്കിയ ബില്ലുകൾ അവതരിപ്പിക്കുന്നതിന് മുന്നോടിയായി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കണം. ആദ്യ നിയമങ്ങളെ കൊളോണിയൽ പൈതൃകം എന്ന് വിശേഷിപ്പിച്ചാണ് അമിത് ഷാ പേര് മാറ്റൽ ബില്ലുകൾ അവതരിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button