ജെറുസലേം; അതിര്‍ത്തി കടന്നുള്ള കരയുദ്ധം ഇസ്രേയേല്‍ രൂക്ഷമാക്കിയതിന് പിന്നാലെ ഗാസയില്‍ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭ്യമാകുന്നില്ല. ബേക്കറികളെല്ലാം ഇസ്രയേല്‍ സൈന്യം തകര്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതോടെ ഗാസയില്‍ ഭക്ഷണവും കുടിവെള്ളവും ലഭ്യമാകുന്നില്ല എന്നാണ് വിവരം.
Read Also: ‘എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പം’: ഹമാസ് ഭീകര സംഘടനയാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ശശി തരൂര്‍
കുടിവെള്ളവും കഴിക്കാന്‍ ധാന്യപ്പൊടികളും തീര്‍ന്നുകൊണ്ടിരിക്കുന്ന ഗാസയില്‍ ഓരോ സ്ലൈസ് റൊട്ടിയ്ക്കും വേണ്ടി ബേക്കറികള്‍ക്ക് മുന്നില്‍ വലിയ പിടിവലികളാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എട്ട് മണിക്കൂറോളം ക്യൂ നിന്നാലേ ചിലപ്പോള്‍ ഒരു കഷ്ണം ബ്രെഡ് കിട്ടൂ എന്ന അവസ്ഥയാണ് ഗാസയില്‍ ഇപ്പോള്‍.
ബേക്കറികളെ ഉന്നമിട്ടുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മരണഭീതിയില്‍ ബേക്കറികള്‍ പലതും ഉടമകള്‍ അടയ്ക്കുകയാണെന്നും പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments