ജയ്പൂര്‍: ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാജസ്ഥാന്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോട്ടസാരയുമായും കോണ്‍ഗ്രസ് എംഎല്‍എ ഓം പ്രകാശ് ഹഡ്ലയുമായും ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തി. ഇരുവരുമായും ബന്ധപ്പെട്ട 11 സ്ഥലങ്ങളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്.
ജയ്പൂര്‍, ദൗസ, സിക്കാര്‍ എന്നിവിടങ്ങളിലുള്ള ഇരു നേതാക്കളുടെയും വാസസ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലാണ് പരിശോധന നടന്നത്. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് ഇഡി നടപടി.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഗ്രേഡ് II ടീച്ചര്‍ മത്സര പരീക്ഷ 2022 ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി അന്വേഷണം നടക്കുന്നത്. കേസില്‍ 37 ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെടെ 55 പേര്‍ അറസ്റ്റിലായി.
എട്ട് ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ വാങ്ങി 180 -ഓളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പറുകള്‍ നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു.
ബാബുലാല്‍ കത്താറ, അനില്‍കുമാര്‍ മീണ എന്നിവരെ കൂടാതെ, ചോര്‍ച്ച റാക്കറ്റിലെ മറ്റൊരു പ്രതിയായ ഭൂപേന്ദ്ര ശരണിനെയും കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments