ErnakulamNattuvarthaLatest NewsKeralaNews

ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം: ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു

തൃ​ക്ക​ള​ത്തൂ​ർ കീ​ത്താ​മ​ന​ശ്ശേ​രി​ൽ അ​ര​വി​ന്ദാ​ക്ഷ​ൻ(60) ആണ് മ​രി​ച്ചത്

മൂ​വാ​റ്റു​പു​ഴ: ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ഓ​ട്ടോ ഡ്രൈ​വ​ർ മരിച്ചു. തൃ​ക്ക​ള​ത്തൂ​ർ കീ​ത്താ​മ​ന​ശ്ശേ​രി​ൽ അ​ര​വി​ന്ദാ​ക്ഷ​ൻ(60) ആണ് മ​രി​ച്ചത്.

തൃ​ക്ക​ള​ത്തൂ​ർ പ​ള്ളി​ത്താ​ഴ​ത്ത് ഇ​ന്ന​ലെ വൈ​കി​ട്ട് 4.30-നാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. പ​ട്ടി​മ​റ്റം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​റു​മാ​യാ​ണ് ഓ​ട്ടോ ഇ​ടി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​ർ ത​ല​കീ​ഴാ​യി മ​റി​യുകയായിരുന്നു.

Read Also : ഭൂ​മി ത​രം​മാ​റ്റം,കോ​ട​തി ഉ​ത്ത​ര​വ​ട​ക്കം വ്യാ​ജരേ​ഖ​യു​ണ്ടാ​ക്കി​:വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് അ​ഭി​ഭാ​ഷ​ക അ​റ​സ്റ്റി​ൽ

അപകടത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ര​വി​ന്ദാ​ക്ഷ​നെ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറി. ഭാ​ര്യ: സാ​വി​ത്രി. മ​ക്ക​ൾ: ശ​ര​ത്ത്, ശ്യാ​മ. മ​രു​മ​ക്ക​ൾ: ആ​തി​ര, മ​നോ​രാ​ജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button