Latest NewsNewsBusiness

ആഗോള വെല്ലുവിളികൾ ഉയർന്നുതന്നെ! തുടർച്ചയായ ആറാം നാളിലും നഷ്ടത്തോടെ വ്യാപാരം

വെല്ലുവിളികൾ ശക്തമായതോടെ ഒറ്റ ദിവസം കൊണ്ട് ബിഎസ്ഇയിലെ നിക്ഷേപകർക്ക് 2.97 ലക്ഷം കോടി രൂപ നഷ്ടമായിട്ടുണ്ട്

ആഴ്ചയുടെ നാലാം ദിനമായ ഇന്നും നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള, ആഭ്യന്തര തലങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ കനത്തതോടെയാണ് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നും നഷ്ടം നേരിട്ടത്. തുടർച്ചയായ ആറാം ദിവസമാണ് ഓഹരി വിപണി നഷ്ടത്തിൽ അവസാനിപ്പിച്ചത്. വ്യാപാരാന്ത്യം ബിഎസ്ഇ സെൻസെക്സ് 900 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 63,148.15-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 264.90 പോയിന്റ് നഷ്ടത്തിൽ 18,857.25-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഓഹരികളിൽ നിന്ന് വിദേശ നിക്ഷേപം കൊഴിഞ്ഞതും, ആഗോളതലത്തിൽ ഡോളർ കരുത്താർജ്ജിച്ചതുമാണ് ഇന്ന് ഓഹരി വിപണിയെ തളർത്തിയ പ്രധാന ഘടകങ്ങൾ.

വെല്ലുവിളികൾ ശക്തമായതോടെ ഒറ്റ ദിവസം കൊണ്ട് ബിഎസ്ഇയിലെ നിക്ഷേപകർക്ക് 2.97 ലക്ഷം കോടി രൂപ നഷ്ടമായിട്ടുണ്ട്. സെൻസെക്സിൽ ഇന്ന് 1,422 ഓഹരികൾ നേട്ടത്തിലേറിയപ്പോൾ, 2,235 ഓഹരികളാണ് ഇടിഞ്ഞത്. 143 ഓഹരികളുടെ വില മാറിയില്ല. ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, നെസ്‌ലെ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിൻസെർവ്, ടൈറ്റൻ തുടങ്ങിയ ഓഹരികൾ നഷ്ടം രുചിച്ചു. അതേസമയം, ആക്സിസ് ബാങ്ക്, എൻടിപിസി, എച്ച്സിഎൽ ടെക്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലേറി.

Also Read: ഹമാസിന്റെ ആക്രമണം: പിന്നിൽ ഇന്ത്യ-മിഡിൽ ഈസ്റ്റ് സാമ്പത്തിക ഇടനാഴിയെന്ന് ബൈഡൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button