
കോഴിക്കോട്: ഹമാസ് ഭീകരരെന്ന് മുസ്ലീം ലീഗ് സംഘടിപ്പിച്ച പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലയില്‍ ശശി തരൂര്‍. പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയുടെ സമാപന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എത്ര കുഞ്ഞുങ്ങളുടെ രക്തത്തിൽ വാൾമുങ്ങണം ഈ യുദ്ധം അവസാനിക്കാൻ. മുസ്ലീങ്ങൾക്ക് വേണ്ടിയുള്ളത് മാത്രമല്ല ലീഗിന്റെ ഈ റാലി എന്നും ഇത് മനുഷ്യരുടെ പ്രശ്നമാണെന്നും കോഴിക്കോട് കടപ്പുറത്ത് നടന്ന പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയിൽ തരൂര്‍ പറഞ്ഞു.
ലീഗ് അടക്കമുള്ള എല്ലാ മുസ്ലീം സംഘടനകളും ഹമാസിനെ പോരാളികള്‍ എന്ന് വിശേഷിപ്പിക്കുമ്പോഴാണ് ലീഗ് വേദിയില്‍ തന്നെ ഹമാസിനെ ഭീകരര്‍ എന്ന് ശശി തരൂര്‍ വിളിച്ചത്. ‘കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തി 1400 പേരെ കൊന്നു. 200 പേരെ ബന്ദികളാക്കി. അതിന്റെ മറുപടിയായി ഇസ്രായേല്‍ 1400 അല്ല 6000 പേരെ കൊന്നുകഴിഞ്ഞു. ബോംബിങ് നിര്‍ത്തിയിട്ടില്ല. 19 ദിവസമായി ലോകം കാണുന്നത് മനുഷ്യാവകാശത്തിന്റെ ഏറ്റവും മോശമായ ദുരന്തമാണ്,’ ശശി തരൂര്‍ പറഞ്ഞു.
‘ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കണം. ചില അറബ് രാജ്യങ്ങൾ ഇസ്രയേലിനെ മനസിലാക്കി തുടങ്ങിയിട്ടുണ്ട്. കേരളം എല്ലാവരേയും സ്വീകരിക്കുന്ന നാടാണ്. യുദ്ധങ്ങൾക്ക് ചില നിയമങ്ങളുണ്ട്. ആ നിയമങ്ങളെ എല്ലാം ലംഘിക്കുകയാണ് ഇവിടെ. ഇന്ത്യയുടെ പിന്തുണ എന്നും പാലസ്തീന് നൽകിരുന്നു. നഷ്ടം സഹിച്ചതും ത്യാഗം ചെയ്തതും സാധാരണക്കാരാണ്. സങ്കടപ്പെടുന്നവരുടെ കൂടെയാണ് ലീഗ് നിൽക്കുന്നത്,’ ശശി തരൂര്‍ കൂട്ടിച്ചേർത്തു.
Post Your Comments