KeralaLatest NewsNews

തിരുവനന്തപുരം-മംഗലാപുരം ട്രെയിനില്‍ ശുചിമുറിയില്‍ ഒളിച്ചിരുന്ന കള്ളന്മാര്‍ പിടിയില്‍:അറസ്റ്റിലായവര്‍ കൊച്ചി സ്വദേശികള്‍

തിരുവനന്തപുരം: മലബാര്‍ എക്‌സ്പ്രസിലെ ശുചിമുറിയില്‍ ഒളിച്ച ട്രെയിനിലെ സ്ഥിരം മോഷ്ടാക്കളെ വാതില്‍ പൊളിച്ച് അറസ്റ്റ് ചെയ്തു. രണ്ട് പേരാണ് പിടിയിലായത്. കൊച്ചി കല്‍വത്തി സ്വദേശി തന്‍സീര്‍(19), കൊച്ചി മട്ടാഞ്ചേരി സ്വദേശിയും പതിനേഴ് വയസ്സുകാരനുമായ പ്രശാന്ത് എന്നിവരാണ് പിടിയിലായത്. മലബാര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോഴാണ് പ്രതികള്‍ പിടിയിലായത്. സ്ലീപ്പര്‍, എസി കോച്ച് യാത്രക്കാരായ രണ്ട് പേരുടെ മൊബൈല്‍ ഫോണ്‍, പഴ്സ് എന്നിവ മോഷ്ടിച്ച പ്രതികള്‍ ടിടിഇയുടെ ലോക്ക് ചെയ്ത ബാഗ് പൊട്ടിക്കാനും ശ്രമിച്ചു.

Read Also: സിപിഎമ്മിന്റെ പുതിയ മുഖം പി.എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ തൃശ്ശൂരില്‍ മലബാര്‍ എക്‌സ്പ്രസില്‍ വച്ചാണ് സംഭവം. തൃശ്ശൂരില്‍ നിന്നും കണ്ണൂര്‍ വരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കണ്ണൂര്‍ റെയിവേ പോലീസ് ഓഫീസര്‍മാരായ സുരേഷ് കക്കറ , മഹേഷ് എന്നിവര്‍ ചേര്‍ന്നാണ് മോഷ്ടാക്കളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button