ErnakulamNattuvarthaLatest NewsKeralaNews

രാഹുലിന്റെ മരണം; ‘ഹയാത്തി’ൽ നിന്ന് ഭക്ഷണം കഴിച്ച 6 പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ

കൊച്ചി: ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചെന്ന് പരാതി ഉയർന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറുപേർക്ക് ആരോഗ്യ പ്രശ്നങ്ങൾ. കൊച്ചിയിലെ ‘ലെ ഹയാത്ത്’ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോ​ഗ്യ പ്രശ്നങ്ങളുള്ളത്. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ പറയുന്നു.

ബുധൻ, വ്യാഴം ദിവസങ്ങളിൽ ഹോട്ടലിൽ നിന്ന് ഷവർമ, അൽഫാം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ ഉള്ളത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് ഇവരിൽ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തി. ഷവർമ കഴിച്ചതിന് പിന്നാലെ, ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാഹുൽ മരണപ്പെട്ടത്.

അ​യ​ല്‍​വാ​സിയെ ബി​യ​ര്‍കു​പ്പികൊ​ണ്ട് കു​ത്തിക്കൊല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: യുവാവ് അറസ്റ്റിൽ

രാഹുലിനെ ശനിയാഴ്ച ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഹൃദഘാതം ഉണ്ടായെന്നായിരുന്നു മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. അന്നുമുതൽ വെന്റിലേറ്ററിലായിരുന്നു രാഹുൽ. ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് രാഹുലിനെ ചികിൽസിച്ചതെന്നും അധികൃതർ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button